Posts

Showing posts from 2010

തലകള്‍ ആവശ്യമുണ്ട്‌ ...!

Image

രാത്രി യാത്രയില്ല...

Image
തിരുവനന്തപുരം പേട്ട റെയില്‍‌വേ സ്റ്റേഷന്റെ ഒരു രാത്രി ചിത്രം.  എന്റെ അമ്മയെ വീട്ടിലേക്ക് യാത്രയാക്കാന്‍ പോയപ്പോള്‍ എടുത്തത്‌.

മനുവിനു കല്യാണം - ഒരു മച്യൂരിറ്റി പ്രശ്നം

എന്റെ ഒരു അടുത്ത സുഹൃത്താണ്‌ ധൃഷ്ടുധ്യുമനന്‍‌ . ആ പേരു വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി അല്ലേ? ഒരു സൗകര്യത്തിനു നമുക്കവന്റെ പേരു ചുരുക്കി "മനു" എന്നു വിളിക്കാം. കണ്ടോ ഇപ്പോ എളുപ്പമായില്ലേ? എന്നാല്‍ ഇനി കഥ... അല്ല കാര്യം പറയാം.  മനുവിന്റെ കല്യാണം നിശ്ചയിച്ചു. അതിലിത്ര പറയാനെന്തിരിക്കുന്നു എന്നു ചോദിക്കാന്‍ വരട്ടെ. മനുവിനു കല്യാണം കഴിക്കാനുള്ള മച്യൂരിറ്റി ആയിട്ടില്ല എന്നാണ്‌ പൊതുവേ പറയുന്നത്‌. കഴിഞ്ഞ മൂന്നു മാസത്തെ നിരന്തരശ്രമങ്ങള്‍ ക്കൊടുവിലാണ്‌ മനുവിന്റെ അച്ഛന്‍ ഈ കല്യാണത്തിനു സമ്മതിച്ചതു. ഇപ്പൊ നിങ്ങളുടെ മനസ്സിലുണ്ടായ ചോദ്യം "മനു ആരെയെങ്കിലും പ്രേമിച്ചിരുന്നോ?" എന്നാല്ലേ? ഹേയ് മനു അത്തരക്കാരനേയല്ല. മറ്റു പെണ്ണുങ്ങളുടെ മുഖത്തു (മാത്രം) നോക്കുന്ന ടൈപ്പല്ല. മനുവിന്റെ വീട്ടിലെ മുറിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വീട്ടിലുള്ള ഈ പെണ്‍കുട്ടിയുടെ (ഫാവി ഫാര്യ) മുഖത്തു പ്രത്യേകിച്ചും. പിന്നെന്താ പ്രശ്നം? ... മച്യൂരിറ്റി. മനു : അച്ഛാ എനിക്കു കല്യാണം കഴിക്കണം. അച്ഛന്‍ : വേറെ എന്തെല്ലാം കഴിക്കാന്‍ കിടക്കുന്നു. അതൊക്കെ കഴിച്ചിട്ടു പോരെ? മനു : അച്ഛന്‍ തമാശിച്ചതാ? അച്ഛന്‍

പൂക്കളം

Image
ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കളമത്സരത്തിലെ പൂക്കളങ്ങള്‍ ഓന്നാം സമ്മാനം ഇതിനായിരുന്നു അയ്യൊ മുഴുവനും കിട്ടിയില്ല... ഫിനിഷിങ്ങ് ഇല്ല അല്ലേ ? വൃത്തം അല്ലാത്തതുകൊണ്ടായിരിക്കും സമ്മാനം കിട്ടാതെ പോയത്. എനിക്കിതാ ഇഷ്ടപ്പെട്ടത്.  ഇതു ഓഫിസ് നില്‍ക്കുന്ന കെട്ടിടത്തില്‍ ഇട്ടത്. [ഞങ്ങളല്ല കേട്ടോ :-)]

ങ്ഹേ... ഹെന്തായിത്?

Image

വോള്‍‌വോ ലോ ഫ്ലോര്‍ ബസ്‌

Image
വോള്‍‌വോ ലോ ഫ്ലോര്‍ ബസ്‌ തിരുവനന്തപുരം നഗരത്തിലൂടെ കറങ്ങിനടക്കുന്ന ഈ വോള്‍‌വോ ലോ ഫ്ലോ‌ര്‍ ബസ്സിലൊന്നു കയറാന്‍ ഒരു നാള്‍ വരും എന്നു വിചാരിച്ചിട്ടു കുറെ നാളായി. ഇന്നാ സാധിച്ചത്‌. പതിവില്ലാതെ രാവിലെ നേരത്തെ ഓഫിസില്‍ എത്തിയപ്പഴേ കരുതി ഇന്നെന്തെങ്കിലും കുഴപ്പം ഒപ്പിക്കുമെന്ന്‌. ദാ വരുന്നു കുഴപ്പം പനിയുടെ രൂപത്തില്‍!. എന്നാ പിന്നെ അങ്കവും കാണാം താളിയും ഒടിക്കാം എന്നു വിചാരിച്ചു. ദാ കിടക്കുന്നു ഒരു പോട്ടം. ബസ്സിന്റെ പിന്‍സീറ്റില്‍ നിന്നും എടുത്തത്

എച്ച്-1എന്‍‌ -1 നു എതിരെ പുതിയ പ്രതിരോധവാക്സിന്‍

എച്ച്-1എന്‍‌ -1 നു എതിരെ പുതിയ പ്രതിരോധവാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തു. ഇതിപ്പോള്‍ രണ്ടാമത്തെ വാക്സിന്‍ ആണത്രെ. നല്ലതു തന്നെ. പക്ഷെ എനിക്കൊരു സംശയം.. ഈ പ്രതിരോധവാക്സിന്‍ സാധാരണ മരുന്നുകള്‍ ടെസ്റ്റു ചെയ്യുന്നപോലെ എലിയിലും മുയലിലും ഒക്കെ പരീക്ഷിച്ചിട്ടു തന്നെയാണോ വിപണിയില്‍ ഇറക്കുന്നതു? പുതിയ മരുന്നുകള്‍ ടെസ്റ്റു ചെയ്യുന്നതിന്റെ ഏടാകൂടങ്ങള്‍ ഇടക്കെപ്പഴോ പത്രത്തിലോ മറ്റോ വായിച്ചതോര്‍ക്കുന്നു. ആ കൂട്ടതില്‍ ഏതോ ഒരു മരുന്നു പരീക്ഷണം രോഗിയുടെ സമ്മതമില്ലാതെ ചെയ്തതു വിവാദമാവുകയും ചെയ്തു എന്നാണോര്‍മ്മ. ഈ വക ടെസ്റ്റുകളൊന്നും ഈ രണ്ടു വാക്സിനുകളിലും ചെയ്തതായി പത്രവാര്‍ത്തയില്‍ കണ്ടതുമില്ല. ആര്‍ക്കറിയാം ഭാവിയില്‍ എന്തൊക്കെ വിവാദങ്ങള്‍ കാണേണ്ടിവരുമെന്ന്‌?

കായല്‍ പരപ്പിലെ സൂര്യാസ്തമയം

Image
കായലോരത്തുള്ള ഞങ്ങളുടെ തെങ്ങിന്‍‌തോപ്പില്‍ നിന്നെടുത്ത ചിത്രം.

സോസ്സ് ബോട്ടില്‍

Image
" ബുര്‍ജ്ജ് അല്‍ അറബില്‍ " ഒരു ദിവസം വൈകുന്നേരം വെറുതെ ചായ കുടിക്കാന്‍ കയറിയതാ .. അവിടിരുന്ന സോസ്സിന്റെ കുപ്പി എനിക്ക് ' ക്ഷ ' ബോധിച്ചു .. ഞാനിങ്ങടിച്ചുമാറ്റി.. അതിലൊന്നു സോയ സോസ്സും മറ്റേതു ചില്ലി അല്ല.. ആ... എന്തോ ഒരു സോസ്സ്‌.. ഈ പച്ചമുളകൊക്കെ വിനീഗരില്‍ ഇട്ടു വച്ചിരിക്കുന്ന ആ ..അതു തന്നെ .. (രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പെടുത്ത ചിത്രം. കുഞ്ഞമ്മയുടെ മകളുടെ എന്‍‌ഗേജുമെന്റ്‌ ദുബായില്‍ വച്ചായതുകൊണ്ട് എനിക്കും ദുഫായി കാണാമ്പറ്റി. കൂട്ടത്തില്‍ അങ്കിളിനെ സോപ്പിട്ട് ബുര്‍ജ്ജ് അല്‍ അറബും)

ബേക്കല്‍ കോട്ട

Image
ഞാനും എന്റെ നല്ലപാതിയും കൂടി കുറച്ചുനാള്‍ മുമ്പ് ബേക്കല്‍ കോട്ട സന്ദര്‍ശിച്ചപ്പോള്‍ എടുത്തത്... 

ആകാശത്തൊരു ചിലന്തി വല

Image
എറണാകുളം ഒബിറോണ്‍‌ മാളിന്റെ ഉള്ളില്‍ നിന്നൊരു ആകാശക്കാഴ്ച്ച.

ശ്രീ. പ്രദീപ്‌ പേരശന്നൂരിന്റെ "എന്റെ കഥകള്‍‌ ‍‌" എന്ന ബ്ലോഗ്‌

ബൈക്കില്‍ നിന്നും വീണതുകൊണ്ട്‌ മൂന്നു നാലു ദിവസമായി കട്ടിലില്‍ തന്നെ കിടപ്പാണ്‌. ബൂലോകത്തു മേഞ്ഞുനടക്കുകയാണെന്നു പറഞ്ഞാല്‍ കള്ളമായിപ്പോകും. ശരിക്കും അറമാദിക്കുകയാണെന്നു തന്നെ പറയണം. അങ്ങനെ അറമാദിച്ചു കോണ്ടിരിക്കുന്നതിനിടയിലാണ്‌‌ ശ്രീ. പ്രദീപ്‌ പേരശന്നൂരിന്റെ " എന്റെ കഥകള്‍‌ " എന്ന ബ്ലോഗിലെത്തിയതു. ജീവിതമാകുന്ന തീച്ചൂളയില്‍ നിന്നും വാ‌ര്‍‌ത്തെടുത്ത ഒരു പിടി അനുഭവക്കുറിപ്പുകള്‍‌. എല്ലാം ഒറ്റയിരുപ്പിനു അല്ല ഒറ്റകിടപ്പില്‍ വായിച്ചുതീര്‍‌ത്തു. പലതും പലരേയും പ്രകോപിപ്പിച്ചിരിക്കുന്നു എന്നു കമന്റുകളില്‍ നിന്നു മനസ്സിലായി. പക്ഷെ അതൊന്നും ശ്രീ. പ്രദീപിനെ എഴുത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. പ്രകോപനങ്ങളൊക്കെ കാറ്റില്‍‌ പറത്തി അദ്ദേഹം ഇപ്പൊഴും അനുസ്യുതം ഒരേ ശൈലിയില്‍ ഏഴുത്തു തുടരുന്നു. അദ്ദേഹത്തിന്റെ ഓരോ പോസ്റ്റിലും കമന്റിടുക എന്നത് ശ്രമകരമായിരിക്കും എന്ന തോന്നാലാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം. ഞാനിതുവരെ വായിച്ച ബ്ലോഗ്ഗുകളില്‍‌ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയാണ്‌ ശ്രീ. പ്രദീപിന്റെതു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍‌ വളരെ "ബോള്‍ഡായ" ഒരു എഴുത്തുകാരന്‍. ഹിറ്റ്‌‌കൗണ്ട

ശംഖും‌മുഖത്തെ ഒരു സായാഹ്നം

Image
ഒരു വേനല്‍ക്കാല ഒഴിവുദിനത്തിലെടുത്ത ചിത്രം

ഉറക്കം

ഉറക്കം അയാള്‍ക്കെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുന്നാളില്‍ അതായാളോട് ആദ്യം പറഞ്ഞത് അയാളുടെ അമ്മയായിരുന്നു. മുലകുടിച്ചുകൊണ്ടിരിക്കുമ്പോള്‍പോലും അയാള്‍ ഉറങ്ങുമായിരുന്നത്രെ. നഴ്സറിക്ലാസുകളിലെ ടീച്ചര്‍മാര്‍ പലവട്ടം അയാളുടെ സ്കൂള്‍ ഡയറിയില്‍ അതേ കാര്യം ആവര്‍ത്തിച്ചു. സ്കൂള്‍ പി.ടി.എ മീറ്റിങ്ങുകളില്‍ അയാളുടെ ഉറക്കം പലപ്പോഴും ചര്‍ച്ചാവിഷയമായി. കോളേജ്‌ കലോല്‍ത്സവത്തിന്റെ ബഹളങ്ങള്‍ക്കിടയിലിരുന്ന്‌ അയാളെങ്ങനെ ഉറങ്ങുന്നുവെന്ന്‌ സഹപാഠികള്‍ പലപ്പോഴും അത്ഭുതപെട്ടിരുന്നു. പകല്‍ ഉറങ്ങാനുള്ള സൗകര്യത്തിനാണ്‌ പഞ്ചായത്തിലെ ക്ലാ‌ര്‍ക്കിന്റെ പണി അയാള്‍ ഉപേക്ഷിക്കാത്തത്‌ എന്നാണ്‌ നാട്ടുകാ‌ര്‍ക്കിടയിലെ സംസാരം. ഇങ്ങനെ ഉറങ്ങാതെ എന്നെ അല്പ്പം സഹായിച്ചാലെന്താ എന്നു ഭാര്യ പലപ്പോഴും പരാതിപ്പെട്ടിരുന്നു. അഛനെങ്ങനാ ഇങ്ങനെ ഉറങ്ങുന്നെ എന്നായിരുന്നു മക്കളുടെ സംശയം. ഈ അപ്പൂപ്പന്‍ എപ്പഴും ഉറക്കമാ എന്നാണ്‌ ചെറുമക്കളുടെ പരാതി. പരിഭവങ്ങളും പരാതികളും അയാളെ എന്നും വേദനിപ്പിച്ചിരുന്നെങ്കിലും ആ ശീലം ഉപേക്ഷിക്കാന്‍ അയാള്‍ക്ക് കഴിഞിരുന്നില്ല. നാളെ നമ്മുടെ ചെറുമകന്‍ അമേരിക്കയിലേക്കു പോവുകയാണെന്നു ഭാര്യ ഓ‌ര്‍മ്മിപ്പിച്ചപ്പോള്‍ എന്തായാ

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

ചെന്നൈയില്‍ നിന്നും ഏകദേശം 200 കി.മീ വടക്കു കിഴക്കായാണ് ശ്രീകാളഹസ്തി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്‍‌വേസ്റ്റേഷന്‍ ചെന്നൈ-ഹൈദ്രാബാദ് റൂട്ടിലുള്ള "റെണിഗുണ്ട" ജംഗ്ഷനാണ്. റെണിഗുണ്ടയില്‍ നിന്നും ഏകദേശം 30 കി.മീ ദൂരമുണ്ട് ശ്രീകാളഹസ്തിയിലേക്ക്. ചെന്നൈ-ഹൗറ റൂട്ടില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക്ക് ട്രെയിനില്‍ ( സബര്‍‌ബന്‍‌‌ ‌) "നായിഡുപേട്ട" എത്തുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഏതാണ്ട് 30 കി.മീ ദൂരം തന്നെയാണ് ഇവിടെ നിന്നും ശ്രീകാളഹസ്തിയിലേക്ക്. ഇവിടെയുള്ള ക്ഷേത്രത്തില്‍ പണ്ട്‌ ശ്രീ (ചിലന്തി) കാല (നാഗം) ഹസ്തി (ആന) എന്നിവ ശിവപൂജ നടത്തിയിരുന്നു എന്നാണ്‌ ഐതീഹ്യം. അങ്ങനെയാണത്രെ ഈ സ്ഥലത്തിനും ക്ഷേത്രത്തിനും ശ്രീകാളഹസ്തി എന്നു പേരു വന്നത്‌. ജാതകത്തിലെ 'കാളസര്‍പ്പയോഗം' മൂലമുള്ള ദോഷങ്ങള്‍ മാറുന്നതിനു നി‌ര്‍‌ബന്‌ദ്ധമായും ചെയ്യേണ്ട പൂജയാണ്‌ രാഹുകേതു പൂജ. ഇത്‌ എന്റെ അറിവില്‍ ഇവിടെ മാത്രമേ ചെയ്യുന്നുള്ളു. കാളസ‌ര്‍പ്പയോഗം ഗ്രഹനില നോക്കിയാല്‍ എളുപ്പം മനസിലാക്കാവുന്നതണ്. എപ്പോഴും അഭിമുഖമായി നില്‍ക്കുന്ന രാഹുവിനും കേതുവിനും ഇടയില്‍ ഘടികാരദിശയില്‍ മറ്റേതെങ്കിലും ഗ്രഹങ്ങള്‍ ഉണ്ടെങ

പടം .. ഹെങ്ങനൊണ്ട്‌ ...?

Image

ഒരു കൂതറ സംശയം

ഇന്നു താമസിച്ചാണ്‌ ഒഫ്ഫിസില്‍ നിന്നും ഇറങ്ങിയതു. തെറ്റിദ്ധരിക്കരുതു ... ജോലി ഉണ്ടായാലും ചെയ്യാത്തതു കൊണ്ടല്ല, കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ ഒന്നു കേറി. അതു നോണ്‍‍സ്റ്റോപ്പ് ആണെന്നു അറിയില്ലായിരുന്നു. എല്ലാ ബോഗീലും കയറി വന്നപ്പോഴേക്കും ഒരു സമയമായി. ഭാര്യ ഇന്നെന്താ അവിടെ താമസിക്കാന്‍ പോകുവാണോ എന്നു ചോദിച്ചു മൊബൈലില്‍ വിളിച്ചപ്പോഴാ സ്ഥലകാലബോധം വന്നത്‌ (സാമ്പത്തിക മാന്ദ്യം വന്നേ പിന്ന ദിവസം ആറു മണിക്കൂറെങ്കില്ലും ബ്ലോഗ്‌ വായിച്ചിരിക്കണം എന്നാ "എച്ചാറിന്റെ" കല്ലേപിളര്‍ക്കുന്ന ആഞ്ജ. അതുകാരണം താമസിച്ചു വരുന്നത് കോമ്പന്‍‌സേറ്റ്‌ ചെയ്യാന്‍ നേരത്തെ പോകാന്‍ ഇപ്പോള്‍ പറ്റാറില്ല എന്നതും ഒരു കാരണമാണ്‌. പോരെങ്കില്‍ അഴ്ചയില്‍ നാല്പ്പതു മാണിക്കുര്‍ എന്ന ഒരു സബ്ബ് ക്ലോസും) എന്തായാലും താമസിച്ചു ഇറങ്ങിയതുകൊണ്ട്‌ ആണല്ലൊ ഇങ്ങനേ ഒരു സംശയം ഉണ്ടയായതു ഛെ .. ഉണ്ടായതു. ടെക്നൊപാര്‍ക്കില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ടാക്സ്‌ കൊടുക്കുന്നവരായതുകോണ്ടും ശ്വാസം വിടാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യുന്നവന്മാരായതിനാലും (മൂത്രം ഒഴിക്കാന്‍ പോകുമ്പോഴും ലാപ്പ്ടോപ്പും കോണ്ടുപോകുന്നവന്മാരും ഉണ്ട്. അതു ഞാന്‍ ഇവിട

ക്ഷേത്രവിചാരം - കൂനമ്പായിക്കുളം

പ്രശാന്തസുന്ദരമായ ഒരു ഗ്രാമപ്രദേശമാണ്‌ കൊല്ലം ജില്ലയിലെ കൂനംമ്പായിക്കുളം. പള്ളിമുക്കില്‍ നിന്നു ഏകദേശം ഒരു കിലോമീറ്റര്‍ വടക്കായാണു കൂനമ്പായിക്കുളത്തമ്മ എന്ന പേരില്‍ പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ്‌ ഞങ്ങള്‍ക്ക്‌ അവിടെ പോകാനുള്ള ഭാഗ്യം സിദ്ധിച്ചത്‌. പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതുമായ വിവരങ്ങള്‍ ഇവിടെ പങ്കുവയ്‌‌ക്കുന്നു. കൊല്ലം റെയില്‍വേസ്റ്റേഷനില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ ദൂരം തിരുവനന്തപുരം ഭാഗത്തേക്കു സഞ്ചരിച്ചാല്‍ പള്ളിമുക്കിലെത്താം. സൂപ്പര്‍ ഫാസ്റ്റ്‌ ഉള്‍പ്പെടെയുള്ള എല്ലാ ബസ്സുകള്‍ക്കും പള്ളിമുക്കില്‍ സ്റ്റോപ്പുണ്ട്‌. രാവിലെ തിരുവനന്തപുരത്തു നിന്നു വേണാട് എക്സ്‌പ്രെസ്സില്‍ കൊല്ലം റെയില്‍വേസ്റ്റേഷനില്‍ എത്തിയാല്‍ ഒരു ഓട്ടോയില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ 50 രൂപയുടെ ചിലവേ ഉള്ളു. വലിയ കൂനമ്പായിക്കുളത്തമ്മ, കൊച്ചു കൂനമ്പായിക്കുളത്തമ്മ എന്നീ പേരുകളില്‍‌ ഭദ്രകാളി ദേവീ ആണു ഇവിടെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നത്‌. രണ്ടു ക്ഷേത്രങ്ങ‍ളും പ്രധാന റോഡിന്റെ ഇരുവശത്തുമായി നടക്കാവുന്ന ദൂരത്തിലാണു സ്ഥിതി ചെയ്യുന്നതു. "മഹാ കാര്യസിദ

തള്ളേ കലിപ്പ്‌... ഹല്ല... കല്യാണം

കാക്ക കരയുന്നത്‌ കേട്ടാണ്‌ വെളുപ്പാന്‍ രാവിലെ ഉറക്കമുണര്‍ന്നത്‌. കണ്ണു തുറന്നു നോക്കുംപോള്‍ നമ്മുടെ പെണ്ണുമ്പിള്ള വെട്ടുകത്തിയും പിടിച്ചു നില്‍ക്കുന്നു. അയ്യൊ എന്നെ കൊല്ലല്ലെ ഞാന്‍ ഒരു പാവമാണെ! എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു പക്ഷെങ്കി കൊരവള്ളിയില്‍ നിന്നും ഒച്ച പുറത്തേക്കു വരുന്നില്ല. ബ്‌ഭാര്യ: ദെ ഏട്ടാ ഇതൊന്നു പൊട്ടിച്ചു തര്വൊ? അപ്പഴാ മറ്റെ കൈയിലിരിക്കുന്ന ത്യേങ്ങ്യാ ഞാന്‍ കണ്ടത്. എന്റെ ശ്വാസം നേരെ വീണു. ഇതു ചീളു കേസല്ലേ ... അവധി ദിവസായോണ്ട്‌ ഞെരിപ്പായിട്ട്‌ ഉറങ്ങാം എന്നാ നിരൂവിച്ചത്‌ ചെല്ലക്കിളി അതിനും തമ്മസിക്കില്ലെ എന്നു കേട്ടുംകൊണ്ട് ഞാന്‍ എണീറ്റു. ബ്‌ഭാര്യ: ഇതൊന്ന് പൊട്ടിച്ചു തന്നെ. ഇനിപ്പം ഒറങ്ങാനൊന്നും നില്‍ക്കണ്ട. പന്ത്രണ്ട്‌ മണിക്കു കല്യാണത്തിനു പോകാനുള്ളതാ. ഞാന്‍: അതിനു മണി ഇപ്പം യാഴ‌ല്ലെ ആയോള്ളു. ഇപ്പഴേ ആഡിറ്റാറിയത്തില്‍ ചെന്നാല്‍ പാചകക്കാരാണെന്നു നിരൂവിക്കും ബ്‌ഭാര്യ: വൊ!! അതിനി നാളെയെ പറ്റു. മണി പത്തരയായി. ദേ വാച്ചിലോട്ട് നോക്ക്‌. വേഗം പോയില്ലെങ്കില്‍ കല്യാണം കൂടാന്‍ പറ്റില്ല. ഞാന്‍ വാച്ചിലോട്ടു നോക്കിയപ്പഴാണു കളിതമാശ. ഓളു പറഞ്ഞതു ഒള്ളതു തന്ന. കുറച്ചുകാലമല്ലെ ആയുള്ളു

പുതിയ വാര്‍ത്തകള്‍