Posts

ഒരു കേക്ക് ഉണ്ടാക്കിയ കഥ

Image
ഷാജൻ സാൻ നമ്മുടെ വിനേഷിന്റെ ബർത്ഡേ ആണ് നാളെ. അപ്പൊ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് എല്ലാര്ക്കും പതിവുള്ളതുപോലെ ഒരു സർപ്രൈസ് കൊടുക്കണ്ടേ?

ഷോ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ഞാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ എന്റെ ചെവിക്കകത്തു കേറി !@#$%%$^&^*&&(*&)(*) %%% എന്ന്.

അയ്യോ ഷാജൻ സാൻ വെബക്സിലായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല. അപ്പുറത്താരാ ഷാനി സാൻ ആയിരിക്കും ... ;-) പണ്ട് ഞാൻ ഓൺസൈറ്റിലോട്ട് വരുമ്പോൾ ദീപക് സാൻ പറഞ്ഞതാ ഷാജൻ സാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ വെറുതെ ശല്യപ്പെടുത്തരുത് ആ സമയത്താണ് നിങ്ങൾക്ക് നിങ്ങളുടെ ജോലി ശ്രദ്ധയോടെ ചെയ്യാൻ പറ്റുന്നത്. വേറെ ബഹളം ഒന്നും കേൾക്കാത്തത് കൊണ്ട് നല്ല കോൺസൻട്രേഷൻ കിട്ടും. ഈ വെബെക്‌സ് കൊണ്ട് വേറെ പ്രയോജനം ഒന്നും ഇല്ല എന്ന്.

ആഹാ ആ തെണ്ടി $%$#%$#^& ദീപക് അങ്ങനെ പറഞ്ഞോ ... അവൻ ഇന്ന് ലീവ് ആയതു അവന്റെ ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ തന്നെ ഒരു വെബ്‌എക്സ് ഇട്ടു നാല് തെറി പറയാമായിരുന്നു.

അപ്പൊ ഈ പറഞ്ഞത് തെറി അല്ല അല്ലെ ഷാജൻ സാൻ ?
ങേ നീ ആരാടാ? നീരജ് അല്ലെ? നീ അതെങ്ങനെ കേട്ട്?  ഞാൻ മൈക്രോഫോൺ മ്യൂട്ട്  ചെയ്തില്ലായിരുന്നോ ?
ഇല്ല ഷാജൻ സാൻ മ്യൂട്ട് ചെയ്തില്ല ഷാ…

എനിക്കും ആവണം "പുലി"

Image
ഈ വർഷവും പതിവു പോലെ എന്തു ന്യു ഇയർ റെസൊല്യൂഷൻ എടുക്കും എന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് അനൂപ് ആ സത്യം വെളിപ്പെടുത്തിയത്. അവൻ കഴിഞ്ഞ വർഷം എടുത്ത റെസൊല്യൂഷൻ വിജയകരമായി പൂർത്തി ആക്കി അത്രേ!
ഓ പിന്നെ ചുമ്മാ തള്ളല്ലേ അനൂപേ ... പതിനഞ്ച് കിലോ ഒക്കെ ഒരുവർഷം കൊണ്ട് കുറക്കാൻ പറ്റുവോ?  പിന്നേ വെള്ളരിക്കാ പട്ടണം ആല്ലേ കാറ്റഴിച്ചു വിടുന്ന പോലെ വെയിറ്റ് കുറയാൻ ... ആ വെയിങ് മെഷീൻ കംപ്ലയിന്റ് ആയിരിക്കും. ഞാൻ ഇതൊക്കെ പറയുമ്പോൾ അനൂപ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു, അവൻ ഒരുവർഷം മുന്പെടുത്ത അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ശരിയാ ഒരു പതിനഞ്ച് കിലോ വ്യത്യാസം ഒക്കെ കാണാനുണ്ട്.  അനൂപ് അടുത്ത ബോംബ് അപ്പോഴാ പൊട്ടിച്ചത്; കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും അൻപതു ജനറൽനോളഡ്ജ് ചോദ്യങ്ങൾ വീതം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന്. എന്ന് വച്ചാൽ 18250 ചോദ്യവും അതിന്റെ ഉത്തരവും !!! 
ഞാൻ  :  അപ്പൊ ഈ വർഷം എന്താ പരിപാടി ?
അനൂപ് : ഇതങ്ങനെ തന്നെ തുടരണം പക്ഷെ ഫെയിസ്ബൂക്കിൽ പോസ്റ്റ് ചെയ്യില്ല. ദിവസം ഒരു മണിക്കൂർ ലാഭിയ്ക്കാം. മാത്രമല്ല ഇത്തിരി അസഹിഷ്ണുത കുറയ്ക്കുകേം ചെയ്യാം.

ഞാൻ  : നീ പുലി തന്നെ അനൂപേ…

സ്വർണ്ണ താറാവ്

അയ്യോ ഭൂമി കുലുക്കം ... ജപ്പാനിൽ ഇപ്പൊ ഭൂമി കുലുക്കം സീസൺ ആണെന്ന് പറഞ്ഞത് സത്യമാണോ അതോ ആ ശരൺ, അവനെ ഓൺസൈറ്റ്  വിടാത്തതിന് പ്രാകിയതാണോ?  ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് എഴുന്നേറ്റു ഓടാൻ തുടങ്ങിയതായിരുന്നു അപ്പോഴാണ് ആ വാക്കുകൾ കേട്ടത് ... ദീപക് സാൻ ഓടല്ലേ .. ഞാൻ ക്രിക്കറ്റ് കളിയ്ക്കാൻ വരുന്നോ എന്ന് ചോദിയ്ക്കാൻ വിളിച്ചതാ ...

ഹോ... ക്രിക്കറ്റ് കളിക്കാൻ നീ ഇങ്ങനെ ആണ് കുലുക്കുന്നെ എങ്കിൽ ശരിക്കും ഭൂമി കുലുങ്ങുമ്പോ നീ എങ്ങനെ കുലുക്കുമായിരിക്കും?

ദീപക് സാൻ എന്താ ആലോചിക്കുന്നേ? വരുന്നില്ലേ?

ഹോ ഞാൻ ശരിക്കും പേടിച്ചുപോയി ഷോമോനെ .. ആ ശരണിൻെറ പ്രാക്ക് ആണെന്നല്ലേ ഞാൻ വിചാരിച്ചെ ... അവനു വരേണ്ട ഓൺസൈറ്റ് ഞാൻ അടിച്ചു മാറ്റി എന്നാ അവൻ പറഞ്ഞു നടക്കുന്നെ ... നീ വെക്കേഷനു വന്നപ്പോ "കൊടുത്ത" കുപ്പിയും ചോക്ലേറ്റും ഒക്കെ ഇഷ്ട്ടപ്പെട്ടു എന്ന് പറഞ് ഞാൻ വരുമ്പോ അവൻ നിനക്ക് തരാൻ എന്ന് പറഞ്ഞു കുറച്ചു ചിപ്സ് ഒക്കെ വാങ്ങി തന്നിരുന്നു ...  കൂടോത്രം വല്ലോം ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു അത് ഞാൻ  നിന്റെ വീട്ടിൽ കൊടുത്തിട്ടാ വന്നേ ...  :-)

ഷോ: ആശാനേ.......
......
ഷോ: ദിപക് സാൻ വരുന്നുണ്ടോ?
ഞാൻ: ഇന്നലെ പാതി…

ആമാശയം സ്പോഞ്ച് പോലെയാണ്

Image
ചേച്ചി മൂന്നു ചായ! അയ്യോ ദീപക് സാൻ എനിക്ക് കട്ടൻ ചായ മതി ഷോമോൻ പറഞ്ഞു. ഒരു നാല് ഉള്ളി വടേം. രാവിലെ നേരെ കഴിക്കാൻ പറ്റിയില്ല.

അതെന്താടാ നിനക്ക് ചായകുടിച്ചാൽ? രാജു മോൻറെ ശബ്ദം അവിടെ മുഴങ്ങി! അത്... അത്... ഷോമോൻ വിക്കി വിക്കി പറയാൻ തുടങ്ങി ...

അപോഴെക്കും ചായ റെഡി ആയി ... ഇതെന്താ ചേച്ചി കട്ടൻ ചായക്കു ഒരു മഞ്ഞ നിറം ?? ഞാൻ അത്ഭുതപ്പെട്ടു! കട്ടൻ ചായയിൽ നാരങ്ങ പിഴിഞ്ഞാൽ ഇങ്ങനാ ..  ഇതിപ്പം നാലാമത്തെ കട്ടൻ ചായ ആണു. എന്റെ ഗ്ലാസ്സ് പൊട്ടിക്കാനായിട്ടു ... ചേച്ചി ദേഷ്യപ്പെട്ടു ...

ഓ ലങ്ങനെ എനിക്ക് ഇപ്പൊ ടെക്നിക്ക് പിടികിട്ടി ... :)

ഷോമോൻ വീണ്ടും വിക്കാൻ തുടങ്ങിയപ്പോഴാണ് മനു വന്നത്  ...  ഷോമോൻ എന്താ കട്ടൻ ചായ കുടിക്കുന്നെ? "ഇന്നും" രാവിലെ തന്നെ ചിക്കൻ ബിരിയാണി കഴിച്ചോ? സുലൈമാനി കുടിക്കുന്നു ...

ങേഹെ ഇത് കട്ടൻ അല്ലല്ലോ... ഓ നാരങ്ങ പിഴിഞ്ഞിട്ടുണ്ടല്ലേ ? വയറിളക്കമാണോ? മനുവിനു വരെ കാര്യം മനസിലായി!
പെട്ടെന്ന് ഷോമൊന്റെ വിക്കൽ മാറി വിറയൽ ആയി ... ഞാനിപ്പം വരാം എന്ന് പറഞ്ഞു ഒരു ഓട്ടം ... എടാ ചായ കുടിച്ചിട്ട് പോ .. രാജു വിളിച്ചു പറഞ്ഞു ...ചായ കുടിക്കാൻ നിന്നാൽ ക്ലീനിങ്ങ് സ്റ്റാഫിനു പണി ആകും ഞാനിപ്പം…

ഇതിലേതാ താരം ?

മോന യുടെ കല്യാണത്തിന് പോകണ്ടെ? മനു മോന്റെ ചോദ്യം കേട്ടാണ് ഞാൻ സ്റ്റാറ്റസ് റിപ്പോർട്ടിൽ നിന്നും കണ്ണെടുത്തതു. അതിനു മനുനെ കല്യാണം വിളിച്ചാരുന്നോ?

ഇല്ല .. എന്നാലും ഞാനും വരും. ഞാനീ  ബോംബ് കണ്ടിട്ടില്ല. മോനേടെ വീട്ടിൽ ഷോകെസ്സിൽ രണ്ടെണ്ണം, ഉണ്ടെന്ന് ഷോമോൻ പറഞ്ഞായിരുന്നു.

ഷോമോൻ വേറെ എന്തൊക്കെ മനുവിനോട് തള്ളിയോ എന്തോ ... പാവം മനു ...

എടാ മനു... മോനേടെ വീട്ടിൽ ആറ്റം ബോംബും രണ്ടെണ്ണം ഉണ്ടു. അത് ഷോമോൻ നിന്നോടു പറയാഞ്ഞതാ .. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ച് ... ഞാനും വിട്ടില്ല എന്നെക്കൊണ്ടു പറ്റുന്ന പോലെ ഞാനും തള്ളി.

പോ...  ദീപക്കേട്ടാ ചുമ്മാ തള്ളല്ലെ .... ആറ്റം ബോംബ്‌ മോനേടെ വീട്ടീൽ നീന്നും കല്യാണം ആയതുകൊണ്ട് അടുത്ത വീട്ടിൽ കൊണ്ടു വച്ചിരിക്കുവാണെന്നാ ഷോമോൻ പറഞ്ഞെ.

ശൊ ... ഏറ്റില്ല .. ഹോ ഞാൻ ഇനി എന്നാ ഷോമോനെപ്പോലെ തള്ളാൻ പഠിക്കുന്നെ??? ഞാൻ മനസ്സാ ഷോമോന് ആപത്തൊന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചു.

കല്യാണത്തിന് പോകണ്ടെ? മനു വിന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി.

പിന്നെ പോണം .. ആരൊക്കെ വരുന്നുണ്ട് ഞാൻ ചോദിച്ചു  ...

കല്യാണത്തിന് എത്തിയില്ലെങ്കിലും ഗിഫ്റ്റ് എത്തിയില്ലെങ്കിൽ വരാവുന്ന …

പുതിയ വാര്‍ത്തകള്‍