ഉറക്കം

ഉറക്കം അയാള്‍ക്കെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുന്നാളില്‍ അതായാളോട് ആദ്യം പറഞ്ഞത് അയാളുടെ അമ്മയായിരുന്നു. മുലകുടിച്ചുകൊണ്ടിരിക്കുമ്പോള്‍പോലും അയാള്‍ ഉറങ്ങുമായിരുന്നത്രെ. നഴ്സറിക്ലാസുകളിലെ ടീച്ചര്‍മാര്‍ പലവട്ടം അയാളുടെ സ്കൂള്‍ ഡയറിയില്‍ അതേ കാര്യം ആവര്‍ത്തിച്ചു. സ്കൂള്‍ പി.ടി.എ മീറ്റിങ്ങുകളില്‍ അയാളുടെ ഉറക്കം പലപ്പോഴും ചര്‍ച്ചാവിഷയമായി. കോളേജ്‌ കലോല്‍ത്സവത്തിന്റെ ബഹളങ്ങള്‍ക്കിടയിലിരുന്ന്‌ അയാളെങ്ങനെ ഉറങ്ങുന്നുവെന്ന്‌ സഹപാഠികള്‍ പലപ്പോഴും അത്ഭുതപെട്ടിരുന്നു. പകല്‍ ഉറങ്ങാനുള്ള സൗകര്യത്തിനാണ്‌ പഞ്ചായത്തിലെ ക്ലാ‌ര്‍ക്കിന്റെ പണി അയാള്‍ ഉപേക്ഷിക്കാത്തത്‌ എന്നാണ്‌ നാട്ടുകാ‌ര്‍ക്കിടയിലെ സംസാരം. ഇങ്ങനെ ഉറങ്ങാതെ എന്നെ അല്പ്പം സഹായിച്ചാലെന്താ എന്നു ഭാര്യ പലപ്പോഴും പരാതിപ്പെട്ടിരുന്നു. അഛനെങ്ങനാ ഇങ്ങനെ ഉറങ്ങുന്നെ എന്നായിരുന്നു മക്കളുടെ സംശയം. ഈ അപ്പൂപ്പന്‍ എപ്പഴും ഉറക്കമാ എന്നാണ്‌ ചെറുമക്കളുടെ പരാതി. പരിഭവങ്ങളും പരാതികളും അയാളെ എന്നും വേദനിപ്പിച്ചിരുന്നെങ്കിലും ആ ശീലം ഉപേക്ഷിക്കാന്‍ അയാള്‍ക്ക് കഴിഞിരുന്നില്ല. നാളെ നമ്മുടെ ചെറുമകന്‍ അമേരിക്കയിലേക്കു പോവുകയാണെന്നു ഭാര്യ ഓ‌ര്‍മ്മിപ്പിച്ചപ്പോള്‍ എന്തായാലും നാളെ നേരത്തെ എണീക്കാന്‍ നോക്കണം എന്നയാള്‍ മനസ്സിലുറപ്പിച്ചു.


ചെറുമകനെ യാത്രയാക്കി വന്ന ഭാര്യ അയാളെ വിളിക്കിമ്പോഴേക്കും അയാള്‍ യാത്ര തുടങ്ങിയിരുന്നു, പരാതികളും പരിഭവങ്ങളും ഇല്ലാത്ത ലോകത്തേക്ക്.

Comments

  1. ഉറക്കം അദ്ദേഹത്തിനു ഒരു രക്ഷയായി തോന്നിയിരിക്കും
    നന്നായി ഉറങ്ങാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍
    :-)

    ReplyDelete
  2. ഉറക്കത്തിലേക്ക് രക്ഷപ്പെട്ടു

    ReplyDelete
  3. നല്ല കഥ ..

    ReplyDelete
  4. ചെറു കഥ നന്നായി പറഞ്ഞിരിക്കുന്നു

    ReplyDelete
  5. മരണം ഒരു വേദന തന്നെയാണ്. മരിക്കുന്ന വ്യക്തികളേക്കാൾ അവരുടെ ഓർമകളുമായി ജീവിക്കുന്ന വ്യക്തികൾക്ക്.

    ReplyDelete
  6. അത് കഷ്ടം

    ReplyDelete
  7. ഉറങ്ങി ഉറങ്ങി ഉറങ്ങിപ്പോയി.
    കൊള്ളാം.

    ReplyDelete
  8. കഥ വായിച്ച്‌‌ അഭിപ്രായം പറഞ്ഞവര്ക്കും ഒന്നും പറയാതെ പോയവറ്ക്കും നന്ദി

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍