ശ്രീ. പ്രദീപ്‌ പേരശന്നൂരിന്റെ "എന്റെ കഥകള്‍‌ ‍‌" എന്ന ബ്ലോഗ്‌

ബൈക്കില്‍ നിന്നും വീണതുകൊണ്ട്‌ മൂന്നു നാലു ദിവസമായി കട്ടിലില്‍ തന്നെ കിടപ്പാണ്‌. ബൂലോകത്തു മേഞ്ഞുനടക്കുകയാണെന്നു പറഞ്ഞാല്‍ കള്ളമായിപ്പോകും. ശരിക്കും അറമാദിക്കുകയാണെന്നു തന്നെ പറയണം. അങ്ങനെ അറമാദിച്ചു കോണ്ടിരിക്കുന്നതിനിടയിലാണ്‌‌ ശ്രീ. പ്രദീപ്‌ പേരശന്നൂരിന്റെ "എന്റെ കഥകള്‍‌" എന്ന ബ്ലോഗിലെത്തിയതു. ജീവിതമാകുന്ന തീച്ചൂളയില്‍ നിന്നും വാ‌ര്‍‌ത്തെടുത്ത ഒരു പിടി അനുഭവക്കുറിപ്പുകള്‍‌. എല്ലാം ഒറ്റയിരുപ്പിനു അല്ല ഒറ്റകിടപ്പില്‍ വായിച്ചുതീര്‍‌ത്തു. പലതും പലരേയും പ്രകോപിപ്പിച്ചിരിക്കുന്നു എന്നു കമന്റുകളില്‍ നിന്നു മനസ്സിലായി. പക്ഷെ അതൊന്നും ശ്രീ. പ്രദീപിനെ എഴുത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. പ്രകോപനങ്ങളൊക്കെ കാറ്റില്‍‌ പറത്തി അദ്ദേഹം ഇപ്പൊഴും അനുസ്യുതം ഒരേ ശൈലിയില്‍ ഏഴുത്തു തുടരുന്നു. അദ്ദേഹത്തിന്റെ ഓരോ പോസ്റ്റിലും കമന്റിടുക എന്നത് ശ്രമകരമായിരിക്കും എന്ന തോന്നാലാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം.

ഞാനിതുവരെ വായിച്ച ബ്ലോഗ്ഗുകളില്‍‌ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയാണ്‌ ശ്രീ. പ്രദീപിന്റെതു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍‌ വളരെ "ബോള്‍ഡായ" ഒരു എഴുത്തുകാരന്‍. ഹിറ്റ്‌‌കൗണ്ടറില്‍‌ ഇരുപത്തിഎണ്ണായിരത്തിലധികം ഹിറ്റുകള്‍ കാണിക്കുന്നുണ്ടെങ്കിലും മിക്ക പോസ്റ്റുകളിലും മൂന്നോ നാലൊ കമന്റുകളിലധികം കാണാനില്ല. അദ്ദേഹത്തിന്റെ നിഷേധഭാവമാവാം അതിനു കാരണം. വായനക്കാരിലെ കപട സദാചാരവാദികളായ എല്ലാ അനോണികളെയും അദ്ദേഹം ഉപമിപ്പിച്ചിരിക്കുന്നത് തീപ്പെട്ടിക്കൊള്ളിയോടാണ്‌. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍‌ കടമെടുത്താല്‍‌ നമുക്കിങ്ങനെ വായിക്കാം "എരിയുന്ന ഒരഗ്നികുണ്‌ഠത്തെ തീപ്പെട്ടിക്കൊള്ളി ഉരച്ച്‌ കാണിച്ച്‌ പേടിപ്പിക്കാനാകില്ല". എല്ലാ പോസ്റ്റുകളിലേയും സ്ഥായിയായ ഭാവം വിഷാദമാണ്‌ എന്നതും ശ്രദ്ധേയമാണ്‌.

ഇടക്ക്  ' നര്‍‌മ്മകഥകള്‍ ' എന്ന പേരില്‍ ഒരു സീരിസ്സ് ഉണ്ടായിരുന്നെങ്കിലും, ശ്രീ. പ്രദീപിനു നര്‍‌മ്മത്തെക്കാള്‍‌ വഴങ്ങുന്നത്‌ സീരിയസ്സ്‌ വിഷയങ്ങളാണെന്നാണ് എനിക്കു തോന്നിയതു. ഒരു പക്ഷെ തന്റെ ജീവിത സാഹചര്യങ്ങളാവാം അതിനു ഹേതു. നഷ്ടബാല്യം എന്ന സീരീസില്‍ ശ്രീ.പ്രദീപ്‌ അത്‌ വായനക്കാരോട്‌ പങ്കുവയ്ക്കുന്നുണ്ട്‌.

' കൗമാരരതിസ്‌മരണകള്‍ ' എന്ന സീരിസ്സിലെ ചില ഏടുകള്‍ എനിക്കു കല്ലുകടി; പ്രത്യേകിച്ച് മറ്റുള്ളവരെക്കുറിച്ചുള്ള ചില ഏടുകള്‍ വ്യക്തിഹത്യ ചെയ്യുന്നില്ലെ എന്നൊരു തോന്നല്‍‌ ഉണ്ടാക്കിയെങ്കിലും എല്ലാം നന്നായി ആസ്വദിച്ചു.

'നഷ്ടബാല്യം' എന്ന പേരിലുള്ള ഏറ്റവും പുതിയ സീരീസ്സ് വായനക്കാരുടെ മനസ്സില്‍ ബാല്യത്തെക്കുറിച്ചുള്ള സ്മരണകളോടൊപ്പം നഷ്ടസ്വപ്നങ്ങളെയും തട്ടിയുണര്‍ത്തുന്നുണ്ട്‌. സ്ഥായിയായ വിഷാദഭാവം പോസ്റ്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണവും വായനക്കാരനെ ബോധ്യപ്പെടുത്താന്‍ ഈ സീരിസ്സിലൂടെ ശ്രീ.പ്രദീപിനു കഴിഞിട്ടുണ്ട്‌.


ശ്രീ. പ്രദീപ് പേരശന്നൂര്‍‌ എന്ന ഈ എഴുത്തുകാരന്‍ ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്നു നമുക്കു സര്‍‌വേശരനോട്‌ പ്രാര്‍‌ഥിക്കാം. എല്ലാ ഭാവുകങ്ങളും നേരുന്നു.

ഓഫ്‌:. ഒരു ബ്ലോഗിനു നിരൂപണം എഴുതാനുള്ള ആമ്പിയറൊന്നും എനിക്കില്ല എന്നറിയാവുന്നതുകൊണ്ട് മറ്റു പല ലേബലുകളും ആലോചിച്ചതാണ്‌. പക്ഷെ അനുഭവം, പ്രതികരണം, ലേഖനം ഇത്യാദികളൊന്നും ഇതിനു ചേരില്ല എന്നു തോന്നിയതിനാല്‍ 'നിരൂപണം' എന്നു തന്നെ ലേബല്‍ കൊടുക്കുന്നു. മാന്യവായനക്കാര്‍ ക്ഷമിക്കുമല്ലൊ?

Comments

  1. വായിയ്ക്കാറുണ്ട്...

    ReplyDelete
  2. Anonymous8:44 PM

    സ്ഥായിയായ വിഷാദഭാവം ...your reading is accurate

    ReplyDelete
  3. നല്ല ദൌത്യം . താങ്കളുടെ ലക്ഷ്യം വിജയിച്ചിരിക്കുന്നു. ധൈര്യമായി മുമ്പോട്ടു പോകുക.

    ReplyDelete
  4. പൂര്‍ണ്ണമായ്‌ എന്റെ ആത്മാവറിഞ്ഞെഴുതിയ വരികള്‍. നിരൂപണത്തിന്‌ നന്ദി. ആദരം.

    ReplyDelete
  5. ഞാനും ഒരിക്കല്‍ പ്രദീപിനെക്കുറിച്ച് എഴുതിയിരുന്നു. ലിങ്ക് താഴെ. പ്രതിഭാധനനായ എഴുത്തുകാരന്‍ തന്നെയാണ് പ്രദീപ്.

    http://blogkazhchakal.blogspot.com/2009/03/5.html

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍