ഒരു കൂതറ സംശയം

ഇന്നു താമസിച്ചാണ്‌ ഒഫ്ഫിസില്‍ നിന്നും ഇറങ്ങിയതു. തെറ്റിദ്ധരിക്കരുതു ... ജോലി ഉണ്ടായാലും ചെയ്യാത്തതു കൊണ്ടല്ല, കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ ഒന്നു കേറി. അതു നോണ്‍‍സ്റ്റോപ്പ് ആണെന്നു അറിയില്ലായിരുന്നു. എല്ലാ ബോഗീലും കയറി വന്നപ്പോഴേക്കും ഒരു സമയമായി. ഭാര്യ ഇന്നെന്താ അവിടെ താമസിക്കാന്‍ പോകുവാണോ എന്നു ചോദിച്ചു മൊബൈലില്‍ വിളിച്ചപ്പോഴാ സ്ഥലകാലബോധം വന്നത്‌ (സാമ്പത്തിക മാന്ദ്യം വന്നേ പിന്ന ദിവസം ആറു മണിക്കൂറെങ്കില്ലും ബ്ലോഗ്‌ വായിച്ചിരിക്കണം എന്നാ "എച്ചാറിന്റെ" കല്ലേപിളര്‍ക്കുന്ന ആഞ്ജ. അതുകാരണം താമസിച്ചു വരുന്നത് കോമ്പന്‍‌സേറ്റ്‌ ചെയ്യാന്‍ നേരത്തെ പോകാന്‍ ഇപ്പോള്‍ പറ്റാറില്ല എന്നതും ഒരു കാരണമാണ്‌. പോരെങ്കില്‍ അഴ്ചയില്‍ നാല്പ്പതു മാണിക്കുര്‍ എന്ന ഒരു സബ്ബ് ക്ലോസും)

എന്തായാലും താമസിച്ചു ഇറങ്ങിയതുകൊണ്ട്‌ ആണല്ലൊ ഇങ്ങനേ ഒരു സംശയം ഉണ്ടയായതു ഛെ .. ഉണ്ടായതു. ടെക്നൊപാര്‍ക്കില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ടാക്സ്‌ കൊടുക്കുന്നവരായതുകോണ്ടും ശ്വാസം വിടാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യുന്നവന്മാരായതിനാലും (മൂത്രം ഒഴിക്കാന്‍ പോകുമ്പോഴും ലാപ്പ്ടോപ്പും കോണ്ടുപോകുന്നവന്മാരും ഉണ്ട്. അതു ഞാന്‍ ഇവിടെ പറയുന്നില്ല്ല.) കുറച്ചു സമയം ബൈപ്പാസ്‌ വഴി വരുന്നവരെങ്കിലും സമാധാനമായിരിക്കട്ടെ എന്നു വിചാരിചു സര്‍ക്കാര്‍ ആക്കുളം പാലത്തിന്റെ വീതി കുറച്ച്‌ ട്രാഫിക്ക് നിയന്ത്രിച്ചിരിക്കുന്ന വിവരം നിങ്ങള്‍ക്കേല്ലാം അറിയാമല്ലോ. എന്താ നമ്മുടെ സര്‍ക്കാറിന്റെ ഒരു ശുഷ്കാന്തി.(ഇവന്മാര്‍ക്കിതൊക്കെ രാത്രി എട്ടു മണിക്കു ശേഷം ചെയ്താല്‍പ്പോരെ എന്നു ചോദിച്ചവന്‍ ഇപ്പൊ എവിടെയാണെന്നു ഒരു വിവരവും ഇല്ല. കേട്ടു നിന്നവരില്‍ ആരൊക്കെയൊ മൊട്ട അനിടെം പുത്തന്‍ പാലം ഷാജീടെം മൊബൈല്‍ നമ്പര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു)

എന്തായാലും ഞാനങ്ങനെ ട്രാഫിക്ക്‌ നിയന്ത്രിക്കുന്ന പോലീസേമ്മാന്റെ തിരുവാതിരയും കണ്ടു നിക്കുകയായിരുന്നു. അപ്പഴാ എന്റെ തലക്കു മേലെക്കുടെ ദുഫായിക്കുള്ളഒരു ഫ്ലൈറ്റ് പറന്നു പോയതു. അപ്പഴാ എനിക്കു ശരിക്കും ഈ സംശയം ഉണ്ടായതു. ഈ അകാശത്തും നമ്മുടെ റോഡിലോക്കെ ഉള്ളതു പോലെ ഗട്ടറും വളവും ഒക്കെ ഉണ്ടോ? അല്ലേങ്കില്‍ പിന്നെ എന്തിനാ ഈ "വീ"മാനത്തിനു ഹെഡ്‌ലൈറ്റ്?

അല്ല എന്തിനാ?

Comments

  1. മൂത്രം ഒഴിക്കാന്‍ പോകുമ്പോഴും ലാപ്പ്ടോപ്പും കോണ്ടുപോകുന്നവന്മാരും ഉണ്ട്. അതു ഞാന്‍ ഇവിടെ പറയുന്നില്ല്ല


    അതൂടി ഒന്ന് പറഞ്ഞൂടെ...?

    ReplyDelete
  2. ന്യായമായ ഡൌട്ട്.

    ReplyDelete
  3. മറ്റൊരു വൈമാനികന് കാണാന്‍?

    ReplyDelete
  4. ഞാന്‍ കരുതി ഇയാള്‍ മറ്റേ കൂതറയായിരിക്കുമെന്ന്........

    ReplyDelete
  5. അതു പിന്നെ ഡ്യൂട്ടി സമയം കഴിഞ്ഞ്‌ നമ്മുടെ വിമാനണ്ണനു ഇടവഴിയിലെ കല്ലേൽ തട്ടി വീഴാതെ.. പാടവരമ്പത്ത്‌ തെന്നി വീഴാതെ...വീടണയണ്ടേ..അതിനാ..,
    മുടിഞ്ഞ ഓരോ സംശയങ്ങള...
    ഇനി മേലാൽ ഇങ്ങനത്തെ ചോദ്യം ചോദിച്ചാൽ ക്ലാസ്സ്‌ കഴിയുന്നത്‌ വരെ ബെഞ്ചിനു പുറത്ത്‌ കയറ്റി നിർത്തും..,കെട്ടോ..

    ReplyDelete
  6. വിമാനത്തിനു ഹെഡ് ലൈറ്റ് രാത്രിയില്‍ വേറെ വിമാനത്തിനെ ഓവര്‍ട്ടേക്ക് ചെയ്യുമ്പോ ഡിമ്മടിക്കാനാണെന്നാ എന്‍റെ അറിവ്.
    :)
    ബ്ലോഗ് ഇഷ്ടായെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍