എനിക്കും ആവണം "പുലി"
ഈ വർഷവും പതിവു പോലെ എന്തു ന്യു ഇയർ റെസൊല്യൂഷൻ എടുക്കും എന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് അനൂപ് ആ സത്യം വെളിപ്പെടുത്തിയത്. അവൻ കഴിഞ്ഞ വർഷം എടുത്ത റെസൊല്യൂഷൻ വിജയകരമായി പൂർത്തി ആക്കി അത്രേ! ഓ പിന്നെ ചുമ്മാ തള്ളല്ലേ അനൂപേ ... പതിനഞ്ച് കിലോ ഒക്കെ ഒരുവർഷം കൊണ്ട് കുറക്കാൻ പറ്റുവോ? പിന്നേ വെള്ളരിക്കാ പട്ടണം ആല്ലേ കാറ്റഴിച്ചു വിടുന്ന പോലെ വെയിറ്റ് കുറയാൻ ... ആ വെയിങ് മെഷീൻ കംപ്ലയിന്റ് ആയിരിക്കും. ഞാൻ ഇതൊക്കെ പറയുമ്പോൾ അനൂപ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു, അവൻ ഒരുവർഷം മുന്‍പെടുത്ത അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ശരിയാ ഒരു പതിനഞ്ച് കിലോ വ്യത്യാസം ഒക്കെ കാണാനുണ്ട്. അനൂപ് അടുത്ത ബോംബ് അപ്പോഴാ പൊട്ടിച്ചത്; കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും അൻപതു ജനറൽനോളഡ്ജ് ചോദ്യങ്ങൾ വീതം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന്. എന്ന് വച്ചാൽ 18250 ചോദ്യവും അതിന്റെ ഉത്തരവും !!! ഞാൻ : അപ്പൊ ഈ വർഷം എന്താ പരിപാടി ? അനൂപ് : ഇതങ്ങനെ തന്നെ തുടരണം പക്ഷെ ഫെയിസ്ബൂക്കിൽ പോസ്റ്റ് ചെയ്യില്ല. ദിവസം ഒരു മണിക്കൂർ ലാഭിയ്ക്കാം. മാത്രമല്ല ഇത്തിരി അസഹിഷ്ണുത കുറയ്ക്കുകേം ചെയ്യാം. ഞാൻ : നീ പുലി
സംഭവം എന്താണെന്ന് ആര്‍ക്കെങ്കിലും മനസിലായൊ?
ReplyDeleteഹിതു കാബേജിന്റെ മുറിയല്ലേ.....
ReplyDeleteദ്ദാണ് അത്..!!
ReplyDeleteഒന്നുകിൽ കുരിശിൽ തറച്ചിരിക്കുന്നു...!
ReplyDeleteഅല്ലെങ്കിൽ കർത്താവിനെ വിളിക്കുന്നു...!!
അല്ലാണ്ട് അസൂയാലുക്കൾ പറഞ്ഞുണ്ടാക്കണ പോലെ കാബേജിന്റെ മുറിയൊന്ന്വല്ല...!!!
This comment has been removed by the author.
ReplyDeleteഉയിര്‍ത്തെഴുനേല്‍പ്പ്!!!
ReplyDeleteഇനി മുതല്‍ ഇവന് വിശുദ്ധ ക്യാബേജ് എന്നറിയപ്പെടും,നിന്നെ തിരുവത്താഴ വിരുന്നുകളില്‍ മുന്‍ സ്ഥാനത്തും,സര്‍വ്വ സമ്മതനായ് വാഴ്ത്തപ്പെടുകയും ചെയ്യും..
കാബേജ് കലക്കി.
ReplyDeleteഎനിയ്ക്കു മനസ്സിലായി. കാബേജും മാങ്ങാത്തൊലിയുമൊന്നുമല്ല.
ReplyDeleteമറീച്ച്, പ്രക്ഷുബ്ദമായ മനുഷ്യമനസ്സിന്റെ ചിന്തകളുടെ പ്രസരണത്തിന്റെ നേര്‍ചിത്രമാണ്... അല്ലേ ദീപക്കണ്ണാ ...
;)
Nice Idea! good
ReplyDeleteഞാന്‍ വീണ്ടും വീണ്ടും പറയുന്നു, വയലറ്റ് കളറില്‍ ഇപ്പോള്‍ കടകളില്‍ കിട്ടുന്ന് കാബേജ് മുറിച്ചത്
ReplyDeleteആരും വഴക്കു കൂടണ്ട!. അതൊരു വയലറ്റ് കളറിലുള്ള കാബേജ് മുറിച്ചതിന്റെ പടമാണ്.
ReplyDeleteകമന്റടിക്കാന്‍ കൂടിയവര്‍ക്കെല്ലാം നന്ദി.
ഗൊള്ളാം
ReplyDelete