എനിക്കും ആവണം "പുലി"


ഈ വർഷവും പതിവു പോലെ എന്തു ന്യു ഇയർ റെസൊല്യൂഷൻ എടുക്കും എന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് അനൂപ് ആ സത്യം വെളിപ്പെടുത്തിയത്. അവൻ കഴിഞ്ഞ വർഷം എടുത്ത റെസൊല്യൂഷൻ വിജയകരമായി പൂർത്തി ആക്കി അത്രേ!

 
ഓ പിന്നെ ചുമ്മാ തള്ളല്ലേ അനൂപേ ... പതിനഞ്ച് കിലോ ഒക്കെ ഒരുവർഷം കൊണ്ട് കുറക്കാൻ പറ്റുവോ?  പിന്നേ വെള്ളരിക്കാ പട്ടണം ആല്ലേ കാറ്റഴിച്ചു വിടുന്ന പോലെ വെയിറ്റ് കുറയാൻ ... ആ വെയിങ് മെഷീൻ കംപ്ലയിന്റ് ആയിരിക്കും. ഞാൻ ഇതൊക്കെ പറയുമ്പോൾ അനൂപ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു, അവൻ ഒരുവർഷം മുന്പെടുത്ത അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ശരിയാ ഒരു പതിനഞ്ച് കിലോ വ്യത്യാസം ഒക്കെ കാണാനുണ്ട്.  അനൂപ് അടുത്ത ബോംബ് അപ്പോഴാ പൊട്ടിച്ചത്; കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും അൻപതു ജനറൽനോളഡ്ജ് ചോദ്യങ്ങൾ വീതം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന്. എന്ന് വച്ചാൽ 18250 ചോദ്യവും അതിന്റെ ഉത്തരവും !!! 

ഞാൻ  :  അപ്പൊ ഈ വർഷം എന്താ പരിപാടി ?
അനൂപ് : ഇതങ്ങനെ തന്നെ തുടരണം പക്ഷെ ഫെയിസ്ബൂക്കിൽ പോസ്റ്റ് ചെയ്യില്ല. ദിവസം ഒരു മണിക്കൂർ ലാഭിയ്ക്കാം. മാത്രമല്ല ഇത്തിരി അസഹിഷ്ണുത കുറയ്ക്കുകേം ചെയ്യാം.

ഞാൻ  : നീ പുലി തന്നെ അനൂപേ ... പുലി എന്ന് വച്ചാൽ ഒരു സിമ്മം ... അല്ലെങ്കിലും അസഹിഷ്‌ണുത ഈയിടെ ആയി ഇത്തിരി കൂടുതലാ ... ഫെയ്സ്ബൂക്ക് വഴി മതസ്പർധ വളർത്താൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു എന്ന് ഞാൻ ഫേയ്സ്ബുക്കിൽ വായിച്ചായിരുന്നു. :-)

പെട്ടെന്നാണ് എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയത്. എന്തുകൊണ്ട് എന്റെ ന്യു ഇയർ റെസൊല്യൂഷൻ  അതായിക്കൂടാ? ഒരു ആറേഴു മാസം ആയിക്കാണും എന്റെ സോഷ്യൽ മീഡിയ ഉപയോഗം ഇത്തിരി കൂടുതൽ അല്ലെ എന്ന് എനിക്ക് തോന്നാൻ തുടങ്ങിയിട്ട്. അതൊന്നു നിയന്ത്രിക്കാൻ വേണ്ടിയാണ് ഫെയിസ്‍ബുക്കിന്റെ നോട്ടിഫിക്കേഷനും ബാഡ്ജും ഒക്കെ മൊബൈലിൽ ഓഫ് ചെയ്തത്. എന്നിട്ടും വലിയ മാറ്റം ഒന്നും ഉണ്ടായില്ല എങ്കിലും കുറച്ചൊരു കുറവുണ്ടായിരുന്നു. പക്ഷെ അനുപ് എന്നെ ശരിക്കും ഇമ്പ്രസ്സ് ചെയ്തു. അങ്ങനെ ഞാനും തീരുമാനിച്ചു, ചെറിയ ഒരു കണ്ടീഷനോടെ...

ഈ വർഷം മുതൽ ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ശനി ഞായർ ദിവസങ്ങളിൽ മാത്രമേ  ഞാൻ ഉപയോഗിക്കുന്നുള്ളു, അതും ഒരു  മണിക്കൂറിൽ താഴെ. നല്ല ഫോട്ടോ കളോടുള്ള ഇഷ്ടം കാരണം ഒരു പാട് ഫോട്ടോഗ്രാഫി പേജുകൾ ലൈക്ക് ചെയ്തിട്ടുണ്ട് ഞാൻ, അതിൽ വരുന്ന ഫോട്ടോകൾ കാണാതിരിക്കാനാവില്ല അതിനാലാണ് ഈ ഒരു കണ്ടീഷൻ കൂടി ഞാൻ ആ റെസൊല്യൂഷനിൽ ആഡ് ചെയ്തതത്. നോക്കട്ടെ എനിക്കും സിമ്മം ആയില്ലെങ്കിലും ഒരു പുലി എങ്കിലും ആകാൻ പറ്റുമോ എന്ന് ...

ഇന്ന് ജനുവരി ആറാം തിയ്യതി ഇതെഴുതുമ്പോൾ റെസൊല്യൂഷൻ എടുത്തിട്ട് ആറ് ദിവസം ആയി. ഇതുവരെ വിചാരിച്ചതു പോലെ ഒക്കെ തന്നെ പോകുന്നുണ്ട് എന്നത് എനിക്ക് ആത്മവിശ്വാസം നൽകുന്നു.  പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യാൻ ഇഷ്ടം പോലെ സമയം ഉള്ളതുപോലെ ... സത്യത്തിൽ ഇത്രയും സമയം ഞാൻ സോഷ്യൽ മീഡിയകളിൽ വെറുതെ കളയുകയായിരുന്നല്ലോ എന്നോർക്കുമ്പോൾ കുറ്റബോധം തോന്നുന്നു.

എല്ലാ ടെക്നോളജിക്കും അതിന്റെതായ നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട്. നല്ല വശങ്ങൾ നമ്മൾ തിരഞ്ഞു കണ്ട് പിടിക്കണം. "നല്ല ഫോട്ടോകൾ" അതാണ് ഞാൻ കാണുന്ന ഒരു നല്ല വശം. നിങ്ങളിൽ ഓരോരുത്തർക്കും അത് വേറെ ഓരോന്ന് ആയിരിക്കാം. ഒന്നും കാണുന്നില്ല എങ്കിൽ കടും വെട്ട് വെട്ടുന്നതിൽ തെറ്റില്ല എന്നാണ് എന്റെ ഒരു ഇത്.  ;-)

ഒന്നിനും സമയം കിട്ടുന്നില്ല എന്ന് പരാതി ഉള്ള എന്റെ കുട്ടുകാർ ഇതൊന്നു പരീക്ഷിച്ചു നോക്കു.

 • ആദ്യം നോട്ടിഫിക്കേഷൻസ് ഓഫ് ചെയ്യൂ അപ്പോൾ തന്നെ കുറച്ച് സമയം കൂടുതൽ കിട്ടുന്നതായി തോന്നും 
 • പിന്നെ സോഷ്യൽ മീഡിയ അപ്‌ഡേറ്റ്‌സ്  നോക്കാൻ എല്ലാ ദിവസവും  ഒരു പ്രത്യേക സമയം തീരുമാനിക്കു 
 • പിന്നെ ആഴ്ചയിൽ ഒരിക്കൽ ആക്കു ... 
 • കടും വെട്ടു വെട്ടണം എന്നുള്ളവർ അനൂപിനെപോലെ മൊത്തമായി വേണ്ടെന്നു വയ്ക്കു.  
ഇന്ന് ഇതിവിടെ പറയാൻ ഒരു കാരണം കൂടി ഉണ്ട്. റെസൊല്യൂഷൻ എടുത്തത്തിനു ശേഷം ശനി ആഴ്ച്ച ആവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ ഫെയ്സ്ബുക് ഒന്ന് തുറന്നു നോക്കാൻ വേണ്ടി, പക്ഷെ ഞാൻ പിടിച്ചു നിന്നു ഇതുവരെ. ആരോടും പറയാതിരുന്നാൽ ചിലപ്പോ ഞാൻ വേണ്ടെന്നു വച്ചാലോ അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ ...

എനിക്കും ആവണം "പുലി" :-)

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ അമ്മച്ചി

Comments

 1. Well said.. ഞൻ disappointed ആയിരുന്നു. ദിവസങ്ങൾ പോകുന്നു.. ഒന്നും ഫലപ്രദമായി ചെയ്യാൻ പറ്റാത്തൊരു തോന്നൽ... ennu jan31
  എന്റെ റെസൊല്യൂഷൻ നാളെ തൊട്ടു.. നോട്ടിഫിക്കേഷൻ ഓഫ്‌.. എക്സാം കൊറേ ulladukond സോഷ്യൽ മീഡിയ ആവശ്യം anu.. Lets see ..keep posting :)
  (Myself anoops younger brother)

  ReplyDelete
 2. എങ്ങനെ പോകുന്നു കാര്യങ്ങൾ?

  ReplyDelete

Post a Comment

Popular posts from this blog

ഒരു കേക്ക് ഉണ്ടാക്കിയ കഥ

വിവാഹ വാര്‍ഷികം

പുതിയ വാര്‍ത്തകള്‍