ഒരു പേരിൽ എന്തിരിക്കുന്നു?
എനിക്ക് മതിയായി ഇനി പറ്റില്ല, എന്തായാലും വേണ്ടില്ല ഇത് മതിയായി ... ഷോമോൻ ഫോണിലൂടെ പറയുന്നത് കേട്ടു ഞാൻ ഞെട്ടി. ങ്ഹേ ഷോമോന് മതിയായി എന്നോ അതെന്തായിരിക്കും ? ഭക്ഷണം ആവാൻ വഴിയില്ല! പിന്നെ എന്തായിരിക്കും ഞാൻ ആകെ കൺഫ്യുഷനിൽ ആയി.
ഡാ.. ഷോ.. ഫോൺ കട്ട് ചെയ്ത ഉടനെ ഞാൻ അവനെ വിളിച്ചു. എന്താടാ പ്രശ്നം ? എന്താ മതിയായതു?
അല്ല ദീപക് സാൻ എന്റെ കല്യാണം ഒക്കെ ആവാൻ പോകുവല്ലേ?
ആ അതായിരുന്നോ .. കല്യാണം വേണ്ട എന്നല്ലേ ..അതാ നല്ലത് .. അല്ലെങ്കിലും കല്യാണം കഴിക്കാതിരിക്കുന്നതാടാ നല്ലതു .. അനുഭവസ്ഥർ ഒരുപാടുണ്ട് ..
അയ്യോ അതല്ല ദീപക് സാൻ .. കല്യാണം കഴിച്ചാൽ അല്ലെ സദ്യ കഴിക്കാൻ പറ്റൂ അതുകൊണ്ട് കല്യാണം എന്തായാലൂം വേണം ...
എടാ അതിനു നീ നിന്റെ കല്യാണത്തിന്റെ കാര്യം അല്ലെ പറയുന്നേ ?
ഓ അത് ശരിയാണല്ലോ ഞാൻ ഫുഡ്ന്റെ കാര്യം പറഞ്ഞപ്പോ അതങ്ങ് മറന്നു പോയി ..
പിന്നെന്താ നിന്റെ പ്രശ്നം എന്റെ കൺഫ്യൂഷൻ വീണ്ടും കൂടി.
ഈ എൻഗേജ്മെന്റ് നു ലെറ്റർ അടിക്കാൻ പോകുവാ അച്ഛൻ ..
അത് ശരിയാടാ കല്യാണത്തിൻെറ ലെറ്റർ തന്നെ ഒരു വേസ്റ്റ് ആണ് അപ്പൊ പിന്നെ എൻഗേജ്മെന്റ് - ന് ലെറ്റർ അടിച്ചു കാശു കളയേണ്ട കാര്യമില്ല .. ഞാൻ ഉപദേശിച്ചു.
അയ്യോ അതല്ല അതിൽ എന്റെ പേരൊക്കെ വയ്ക്കില്ലേ?
ങ്ഹേ ...! നിന്റെ കല്യാണത്തിനും എൻഗേജ്മെന്റിനും പിന്നെ നിന്റെ പേരല്ലാതെ ആരുടെ പേരാ വയ്‌ക്കേണ്ടത്? ഞാൻ ആകെ മൊത്തം വീണ്ടും കണ്ഫ്യുഷനിലായി.
ദീപക് സാൻ എന്റെ പേരൊന്നു പറഞ്ഞെ ... ഷോ ആവശ്യപ്പെട്ടു
ഷോ മോൻ .. ഞാൻ നീട്ടിപറഞ്ഞു ..
യ്യോ ദാരിദ്ര്യം .. ഷോ പറഞ്ഞു .. സെയിം പിച്ച് .. ഞാൻ മനസിലും പറഞ്ഞു ;-)
ദീപക് സാൻ ഒന്നാലോചിച്ചു നോക്കിയേ ഷോ മോൻ എന്നൊക്കെ കല്യാണലെറ്റെറിൽ വരുന്ന കാര്യം .. യ്യേ ..
അതിനിപ്പോ ഇനി എന്ത് ചെയ്യും എന്തായാലും നിന്റെ സ്വഭാവത്തിന് പറ്റിയ പേര് അത് തന്നെ അല്ലെ? ഞാൻ സമാധാനിപ്പിക്കാൻ നോക്കി
എനിക്ക് മതിയായി ഇനി പറ്റില്ല, എന്തായാലും വേണ്ടില്ല ഇത് മതിയായി .. ഷോ വീണ്ടും പറഞ്ഞു.
ഓ അപ്പൊ അതാണ് കാര്യം ..
എടാ നീ എന്തായാലും കല്യാണം കഴിക്കാൻ തീരുമാനിച്ചില്ലേ, പിന്നെ ഹോമിക്കാൻ കൊടുത്തതു തീയിൽ പോയോ വായിൽ പോയോ എന്നു എന്തിനാടാ നോക്കുന്നെ?
എനിക്ക് മതിയായി ഇനി പറ്റില്ല. ഷോ വീണ്ടും ആവർത്തിച്ചു
എടാ നീ കടുംകൈ ഒന്നും കാണിക്കല്ലേ ഇതൊരു ചെറിയ പ്രോബ്ലം അല്ലെ?
ആ അതാ ദീപക് സാൻ ഞാൻ പറഞ്ഞത് അതൊരു പ്രോബ്ലം ആണ്.
ഹോ പണിയായി സമാധാനിപ്പിക്കാൻ പോയത് കുരിശാവുമോ ഞാൻ മനസിൽ വിചാരിച്ചു ...
ദീപക് സാൻ എന്നെ സഹായിച്ചേ പറ്റൂ
ഹോ കുരിശായി ...
എനിക്കീ പേര് മാറ്റണം അതിനു ദീപക് സാൻ ഹെൽപ്പണം .. ദീപക് സാന്റെ മോളുടെ പേരു ഒരിക്കൽ മാറ്റിയതല്ലേ അതെങ്ങനാ ..
ഓ .. എടാ അത് സ്പെല്ലിങ് മാത്രേ മാറ്റിയുള്ളു അതുപോലല്ല ഇത് .. ഞാൻ തള്ളാൻ നോക്കി
എന്തായാലും പേര് മാറിയല്ലോ അതും ഇതും എല്ലാം ഒന്ന് തന്നെ എന്താ ചെയ്തേ എന്ന് പറ ..
എടാ അതിനു ഗസറ്റിൽ ഒക്കെ കൊടുക്കണം കോർപ്പറേഷനിൽ പോകണം ബർത്ത് സർട്ടിഫിക്കറ്റ് വേണം കുറെ പണിയുണ്ട് ഇവിടെ നിന്നു ചെയ്യാൻ പറ്റില്ല നാട്ടിൽ പോകേണ്ടി വരും ..
എന്തായാലും വേണ്ടില്ല എനിക്ക് ഇത് മതിയായി. രാജേഷ് സാൻ, ഷാജൻ സാൻ എന്നൊക്കെ കേൾക്കുമ്പോ ഒരു സുഖം ഇല്ലേ അല്ലെങ്കിൽ വേണ്ട ... ദീപക് സാൻ ... എന്താ ഒരു വെയിറ്റ് ആ പേരിനു തന്നെ അല്ലെ? ഇതൊരുമാതിരി ഷോ മോൻ യ്യേ ...എന്തൊരു വൃത്തികേട് .. ഞാൻ ആ പുതിയ കസ്റ്റമറുടെ അടുത്തു പോകുമ്പോൾ അവര് എന്ത് വിചാരിക്കും
അവരെന്തു വിചാരിക്കാൻ ... "ഷോ ആണല്ലോ" എന്ന് അല്ലാതെ .. ;-)
ദീപക് സാൻ എന്നെ പറ്റി തള്ളിയതൊക്കെ സത്യമാണെന്നു കരുതിയാൽ പ്രശ്നമാകും പേര് മാറ്റിയാൽ പിന്നെ കുഴപ്പമില്ലല്ലോ
അതിപ്പോ പേര് മാറ്റിയാലും ഒരാഴ്ച അവിടെ വർക് ചെയ്തു കഴിയുമ്പോ അവർക്കു മനസിലായിക്കോളും
ദീപക് സാൻ .. #$%#$ ഷോ എന്തോ പതുക്കെ പറഞ്ഞ പോലെ നിങ്ങൾക്ക് തോന്നിയോ ?എനിക്കും തോന്നി ..
അപ്പൊ നീ എന്തു ചെയ്യാൻ പോകുവാ? ഞാൻ ചോദിച്ചു
ഈ ആഴ്ച കൂടി കഴിഞ്ഞാൽ വെക്കേഷൻ അല്ലെ ഞാൻ നാട്ടിൽ പോകുന്നുണ്ട് അപ്പൊ ഞാൻ എന്റെ പേര് മാറ്റും.
അതിനു നീ ടിക്കറ്റ് എടുത്തിട്ടില്ലല്ലോ ഇനി ഇപ്പൊ നല്ല റേറ്റ് ആയിരിക്കും പിന്നെ വീണ്ടും എൻഗേജ്‌മെന്റിനും കല്യാണത്തിനും ഒക്കെ പോകേണ്ടതല്ലേ കാശ് കുറെ പൊട്ടും അത് വേണോ? ഞാൻ നിരുത്സാഹപ്പെടുത്താൻ നോക്കി പക്ഷെ ഷോ ശരിക്കും തീരുമാനിച്ചുറപ്പിച്ചിരിക്കുകയായിരുന്നു
ഇല്ല ദീപക് സാൻ ഞാൻ ഇന്ന് രാവിലെ സിംഗപ്പുർ എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തു വച്ചിരിക്കുവാ.
...
...
വെക്കേഷന് ഷോ പോയിക്കഴിഞ്ഞാണ് അവന്റെ പുതിയ പേരെന്താണ് എന്ന് ഞാൻ ആലോചിക്കാൻ തുടങ്ങിയത്... അന്ന് അത് ചോദിയ്ക്കാൻ മറന്നു പോയല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് അവന്റെ വിളി വരുന്നത് ... ദീപക് സാൻ എനിക്ക് ഒരാഴ്ചത്തെ ലീവ് വേണം ഇവിടെ മൊത്തം വെള്ളപൊക്കമാണ്. ഗസറ്റിൽ പേര് കൊടുക്കാൻ പോയതാ പക്ഷെ കറന്റ് ഇല്ലാത്തോണ്ട് ഇപ്പൊ പ്രിന്റ് ചെയ്യാൻ പറ്റില്ലത്രേ.. ഞാൻ എന്തായാലും പ്രിന്റ് ചെയ്യിച്ചിട്ടേ വരുന്നുള്ളു. അല്ലെങ്കിലും കൊച്ചി എയർപോർട്ട് അടച്ചിരിക്കുവാണല്ലോ അപ്പൊ എനിക്ക് വരാൻ പറ്റില്ല.
എടാ അതിനു നീ തിരുവനന്തപുരത്തല്ലെ നീ എന്തിനാ കൊച്ചിക്കു പോണേ? അല്ല ദീപക് സാൻ അതൊരു അബദ്ധം പറ്റിയതാ അന്ന് ബുക്ക് ചെയ്തപ്പോ കൊച്ചി ആണ് സെലക്ട് ചെയ്തേ വെപ്രാളത്തിൽ മാറിപ്പോയി. ഇങ്ങോട്ടു വന്നപ്പോ കൊച്ചിയിൽ നിന്ന് ടാക്സി പിടിച്ചാ വീട്ടിൽ പോയെ!
എടാ ഇതൊക്കെ ഒരു നിമിത്തമാ നീ ആ പേര് മാറ്റാൻ നോക്കണ്ട ... വെറുതെ സമയം കളയാതെ ആ റിലീഫ് ക്യാംപിൽ ഒക്കെ എന്തെങ്കിലും സഹായം ചെയ്യ്
ഇല്ല ദീപക് സാൻ എനിക്ക് മതിയായി ഞാൻ പുതിയ പേരുമായെ അങ്ങോട്ട് വരൂ .. പുതിയ കസ്റ്റമറുടെ അടുത്തു പോകുമ്പോ പുതിയ ഒരു ഷോ മോൻ ആയിരിക്കും ഞാൻ.
ഹലോ .. ഹലോ .. അയ്യോ കട്ടായല്ലോ .. ശോ ഇപ്പഴും ആ പേര് ചോദിയ്ക്കാൻ മറന്നു...
...
...
അങ്ങനെ അവസാനം കൊച്ചി എയർപോർട്ട് വീണ്ടും തുറന്ന് ഒരാഴ്ച കൂടി കഴിഞ്ഞു ഷോ തിരിച്ചെത്തി.
പേര് മാറ്റാൻ പോയ വിവരത്തിനു ഞാൻ അത്യാവശ്യം പബ്ലിസിറ്റി ഒക്കെ കൊടുത്തത് കൊണ്ട് ഷോ ഓഫിസിൽ വന്നപ്പോൾ എല്ലാർക്കും ഒന്നേ ആറിയാനുണ്ടായിരുന്നുള്ളു എന്താണ് ആ പുതിയ പേര് ???
അവസാനം ആ സസ്പെൻസ് ഷോ തന്നെ പൊട്ടിച്ചു ...
... കോമളൻ ...
മുൻകൂർ ജാമ്യം : മുകളിൽ പറഞ്ഞതെല്ലാം വെറും സാങ്കല്പികം ആണെ ന്ന് ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ.. ല്ലേ... ല്ലേ ... എന്നാലും... ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ അമ്മച്ചി

I will be looking forward to your next post. Thank you
ReplyDeletewww.blogspot.com