ആമാശയം സ്പോഞ്ച് പോലെയാണ്

ചേച്ചി മൂന്നു ചായ! അയ്യോ ദീപക് സാൻ എനിക്ക് കട്ടൻ ചായ മതി ഷോമോൻ പറഞ്ഞു. ഒരു നാല് ഉള്ളി വടേം. രാവിലെ നേരെ കഴിക്കാൻ പറ്റിയില്ല.

അതെന്താടാ നിനക്ക് ചായകുടിച്ചാൽ? രാജു മോൻറെ ശബ്ദം അവിടെ മുഴങ്ങി! അത്... അത്... ഷോമോൻ വിക്കി വിക്കി പറയാൻ തുടങ്ങി ...

അപോഴെക്കും ചായ റെഡി ആയി ... ഇതെന്താ ചേച്ചി കട്ടൻ ചായക്കു ഒരു മഞ്ഞ നിറം ?? ഞാൻ അത്ഭുതപ്പെട്ടു! കട്ടൻ ചായയിൽ നാരങ്ങ പിഴിഞ്ഞാൽ ഇങ്ങനാ ..  ഇതിപ്പം നാലാമത്തെ കട്ടൻ ചായ ആണു. എന്റെ ഗ്ലാസ്സ് പൊട്ടിക്കാനായിട്ടു ... ചേച്ചി ദേഷ്യപ്പെട്ടു ...

ഓ ലങ്ങനെ എനിക്ക് ഇപ്പൊ ടെക്നിക്ക് പിടികിട്ടി ... :)

ഷോമോൻ വീണ്ടും വിക്കാൻ തുടങ്ങിയപ്പോഴാണ് മനു വന്നത്  ...  ഷോമോൻ എന്താ കട്ടൻ ചായ കുടിക്കുന്നെ? "ഇന്നും" രാവിലെ തന്നെ ചിക്കൻ ബിരിയാണി കഴിച്ചോ? സുലൈമാനി കുടിക്കുന്നു ...

ങേഹെ ഇത് കട്ടൻ അല്ലല്ലോ... ഓ നാരങ്ങ പിഴിഞ്ഞിട്ടുണ്ടല്ലേ ? വയറിളക്കമാണോ? മനുവിനു വരെ കാര്യം മനസിലായി!
പെട്ടെന്ന് ഷോമൊന്റെ വിക്കൽ മാറി വിറയൽ ആയി ... ഞാനിപ്പം വരാം എന്ന് പറഞ്ഞു ഒരു ഓട്ടം ... എടാ ചായ കുടിച്ചിട്ട് പോ .. രാജു വിളിച്ചു പറഞ്ഞു ...ചായ കുടിക്കാൻ നിന്നാൽ ക്ലീനിങ്ങ് സ്റ്റാഫിനു പണി ആകും ഞാനിപ്പം വരാം .. ഓട്ടത്തിനിടയ്ക്ക് ഷോമോൻ വിളിച്ചുപറഞ്ഞു.

മനു: എടാ ... നോക്കി പോ അവിടെ വയറിളകി കിടക്കുന്നു ചവിട്ടല്ലേ ... ഹി ഹി ... ;-)

ടീം ട്രീറ്റ് പണി കൊടുത്തതായിരിക്കും. ഞാൻ വെറുതെ പറഞ്ഞു ..

ഹേയ് അത് മിനിഞ്ഞാന്നു അല്ലായിരുന്നോ അതിനു ഇപ്പഴാണോ പണി കിട്ടുന്നേ? രാജു സമ്മതിച്ചില്ല.

ഹേയ് അന്ന് കഴിച്ചതു മുഴുവൻ പോയി തീരണ്ടെ .. ഞാനും വിട്ടില്ല.

രാജു : അങ്ങനാണേൽ അന്ന് രാവിലെ ഏതോ ഫ്രണ്ടിന്റെ കല്യാണം ഉണ്ടെന്നു പറഞ്ഞായിരുന്നു, അവിടുന്നായിരിക്കും പണി കിട്ടിയത്.

ഞാൻ: ഓഹോ കല്യാണ സദ്യ ഉണ്ടിട്ടു വന്നാണോ നമ്മളുടെ കൂടെ റ്റ്രീട്ടിനു കൂടിയത്?

മനു: ഓഹോ അപ്പൊ ദീപക്കേട്ടൻ ഇതൊന്നും അറിയാതെ ആണൊ അവനെ റ്റീമിൽ എടുത്തേ? റ്റ്രിട്ടു എപ്പഴായിരുന്നു? മിനിഞ്ഞാന്ന്?

രാജു:  അതെ വിഷ്ണുവിന്റെ കല്യാണത്തിന്റെ മുന്നേ ആവാം എന്ന് പെണ്ണുണ്ണി പറഞ്ഞത് ദീപക്കിനു ഓര്മ്മയില്ലേ?

ഞാൻ: ആ അത് ശരിയാണല്ലോ?

മനു: ആ ബാഛിലേർസ് പാർട്ടിക്ക് ഞാനും ഉണ്ടായിരുന്നു. അതുകാരണം കല്യാണത്തിന് ഉണ്ണാൻ പറ്റിയില്ല. ബോധം വന്നപ്പോൾ ചെറുക്കനും പെണ്ണും വീട്ടിലേക്കു പുറപ്പെടാൻ നില്ക്കുക്കയായിരുന്നു. ഷോ കുടിക്കത്തില്ലാതോണ്ട്(?) തൊട്ടു നക്കാൻ കിട്ടീല്ല എന്നേയുള്ളു.

ഞാൻ: അപ്പൊ ഷോ ഉണ്ട്ടയിരുന്നോ പാർട്ടിക്കു?!!!!!!!

മനു: ഇതാ ഞാൻ നേരത്തെ ചോദിച്ചെ ഇതൊന്നും അറിയാതെ ആണൊ അവനെ റ്റീമിൽ എടുത്തേ എന്ന്? അപ്പൊ പുച്ഛം ... ഞാൻ കല്യാണത്തിന് എത്തുമ്പോ വിളമ്പുകാരു വിയർത്തു കുളിച്ചു നിക്കുവാ പെണ്ണിനും ചെറുക്കനും ചോറ്
തികഞ്ഞില്ല.

രാജു: അതങ്ങനെയാ.. "ഷോ വേണമെങ്കിൽ കാശിറക്കണം"

ഞങ്ങൾ ചായ കുടി ഒക്കെ കഴിഞ് സൊറ പറഞ്ഞിരിക്കുമ്പോൾ ഷോമോൻ ഒരങ്കം കഴിഞ്ഞു വിയർത്തു കുളിച്ചു വന്നു.

മനു: അന്നത്തെ ബാഛിലർ പാർട്ടിക്ക് തൊട്ടുനക്കാൻ കൊണ്ടുവന്നതൊക്കെ വെട്ടിവിഴുങ്ങിയതല്ലേ ..അനുഭവിക്ക് ...

ഷോ: മനു അതല്ലട ഇത് വിഷ്ണുന്റെ പാർടിന്നു കിട്ടിയതാ...!!!

ങ്ഹേ അത് മിനിഞ്ഞാനൂ അല്ലായിരുന്നോ? ഞങ്ങൾ മൂന്നുപേരും ഒരേ സ്വരത്തിൽ ഞെട്ടി .... നീ അതിനും പോയാ????

ഷോ : ഒരോരുത്തരു സ്നേഹത്തോടെ വിളിക്കുമ്പോ എങ്ങനാ ദീപക്ക് സാൻ ...?

ഞാൻ: ആ അവനെറെ  വിധി .. വരാനുള്ളത് വഴീ തങ്ങില്ലാല്ലോ ...അതല്ലേ അവനിപ്പോ കല്യാണം കഴിക്കണം എന്ന് തോന്നിയത് ...

ഷോ :  അതെ അതെ ... അല്ലെങ്കിൽ പിന്നെ അവൻ എന്നെ പാർടിക്കു വിളിക്കേണ്ട വല്ല കാര്യവും ഉണ്ടൊ?

രാജു : അവനിപ്പോ മനസ്സിലായിക്കാണും ...

മനു : ദീപക്കേട്ട നിങ്ങളെന്താ കല്യാണത്തിന് വരാഞ്ഞെ? കാണെണ്ടതായിരുന്നു ...

ഞാൻ: എന്ത് ????

രാജു : ഷോ ..... :-)

ഞാൻ : ങ്ഹെ?????? ഞാൻ വീണ്ടും ഞെട്ടി ... മനു ഞെട്ടിയോ?

മനു : ഞാൻ കല്യാണത്തിനു ഒന്ന് ഞെട്ടിയതാ .. ഇനി ഞെട്ടാൻ എനിക്ക് മനസില്ല ... ദീപക്കെട്ടാ എന്ന് വിളിച്ച നാക്ക് കൊണ്ടു വേറെ വല്ലതും വിളിപ്പിക്കരുത് ...

രാജു : പാവം വിഷ്ണു ..

ഞാൻ: എടാ ശവത്തിൽ കുത്താതെടാ ... ഷോ .. ടാ ഇന്നലെ നിന്റെ ഏതോ ഫ്രണ്ടിന്റെ സെൻറ് ഓഫ്‌  പാർടി ഇല്ലായിരുന്നോ ? അതിനും പോയാ?

ഷോ : ഞാൻ പറഞ്ഞിലെ ദീപക്സാൻ ..വിഷ്ണുന്റെ പാർടി ക്ക് പോയപ്പോ മുതൽ ഒരു വിഷമം എന്ന് ..അത് കാരണം കല്യാണത്തിനു നേരെ കഴിക്കാൻ പറ്റിയില്ല ... ഞാൻ അന്ന് ലീവ് അല്ലായിരുന്നോ ..അത് വീട്ടിനടുത്തു ഒരു മരണത്തിന്റെ ചടങ്ങ് ഉണ്ടായിരുന്നു അവിടെ പോകാൻ ആയിരുന്നു.

രാജു: വേറെ വലുത് എന്തോ വരാനിരുന്നതാ എന്ന് അയാള് മരിച്ചപ്പോ പറഞ്ഞതാ, ഷോ ... ഇപ്പൊ അവർക്ക് മനസിലായിക്കാണും ....

ഷോ : പോടാ ്#$$#$%  ... ഒരു കാര്യം പറഞ്ഞോണ്ട് വരുമ്പോ ഇടക്കു കയറരുത് ...

മനു: പോട്ടെ ഷോ .. നീ പറ ...

ഞാൻ : സാരമില്ല നീ പറ ...

ഞങ്ങൾ സമാധാനിപ്പിച്ചു ...

ഷോ : ആ അങ്ങനെ അവിടുന്നു ലൈറ്റായിട്ട് കഴിച്ചിട്ട് വീട്ടിലോട്ടു പോകുമ്പോ കൂടെ പഠിച്ച ഒരു കുട്ടി ...

രാജു : പെണ്ണായിരിക്കും

മനു : എടാ നിന്നോടല്ലേ ഇടക്കു കയറരുത് എന്ന് പറഞ്ഞെ ..#$%%്# ഷോ പറയ്‌ ഷോ ...

മനുവിനു ഇന്ട്രസ്റ്റ്  ആയി

ഷോ : തന്ന തന്ന... അല്ലെങ്കിൽ ഞാൻ "കുട്ടി" എന്ന് പറയുമോ അക്ഷരം മാറ്റില്ലേ ? അവളുടെ കല്യാണം പിറ്റേന്നു ആണെന്... വിളിക്കാൻ ലേറ്റ് ആയോണ്ടു വരാതിരിക്കരുത് എന്ന് ... നമുക്ക് പിന്നെ അങ്ങനെ ഒന്നും ഇല്ലാത്തൊണ്ട് ഞാൻ അപ്പ തന്നെ അവളുടെ വീട്ടീലേക്കു പോയി.

ഞാൻ : അപ്പൊ അതിനും പോയ ...?

ഷോ: പിന്നെ... ഒരോരുത്തരു സ്നേഹത്തോടെ വിളിക്കുമ്പോ എങ്ങനാ ദീപക്ക് സാൻ ...?

ഞാൻ : അപ്പൊ കല്യാണത്തിന് ?

മനു: ദീപക്കെട്ടാ .....

മനു ബാകി വന്നതെന്തോ വിഴുങ്ങി എന്ന് എനിക്ക് വെറുതെ തോന്നിയതായിരിക്കും അല്ലെ ..

ഷോ: പോയി രണ്ടാമത്തെ പന്തി കഴിഞ്ഞപ്പോ ഇറങ്ങി....

രാജു: ഇതിൽ കൂടുതൽ  ഇനി എന്തോ വരാൻ ... കല്യാണം കഴിച്ചത് കൊണ്ടു ഇനി ഒന്നും പറ്റാനില്ല

ഞാൻ : അതെന്താട ആദ്യത്തെ പന്തില് കേറാൻ പറ്റീലെ?

ഷോ: എന്താ ദീപക് സാൻ ഇങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നേ  ഞാൻ രണ്ടാമത്തെ പന്തി കഴിഞ്ഞപോ ഇറങ്ങി എന്നല്ലേ പറഞ്ഞെ?

ഞാൻ: എടാ രാജു... രാജു .. ടാ ...

മനു : ദീപക്കെട്ട നിങ്ങൾ ബാക്കി കേൾക്ക് .. രാജുന്റെ ബോധം പോയതാ .. കുറച്ച് കഴിയുമ്പോ വന്നോളും ...

ഷോ : ആ പെണ്ണിനെ കെട്ടിയത് എന്റെ വീട്ടിനടുത്തുള്ള എന്റെ ശത്രു ആയിരുന്നു.. അവളു പക്ഷെ എന്റെ ബെസ്റ്റ് ഫ്രണ്ടാ  ..അപ്പൊ പിന്നെ റിസപ്ഷന് പോകാതിരിക്കാൻ പറ്റുമോ?

ഞാൻ മുന്നിലത്തെ മേശയിലേക്കു പതുക്കെ ചാഞ്ഞിരുന്നു. മനു അത് കണ്ടിട്ടാണോ എന്തോ എന്റെ തോളിൽക്കുടി കൈ ഇട്ടു പിടിച്ചു.

രാജു : കല്യാണം നീ കണ്ടോ   ..

മനു : ആ... ബോധം വന്നോ? ഫസ്റ്റ് നൈറ്റ് ആവാറായല്ലൊ അപ്പഴാ ... :-p

രാജു: പോട ..#$%^&.. ഷോ പണ്ടു ആ വീട്ടീൽ വല്ല ഫങ്ക്ഷനും പോയിക്കാണും അതാ ശത്രുത ..

ഷോ: അവന്റെ ചേച്ചിടെ മോന്റെ നൂലുകെട്ടിനു പോയാരുന്നു.

ഞാൻ മനുനെ നോക്കി.

മനു : പേടിക്കേണ്ട ഞാൻ മുറുക്കെ പിടിചിട്ടുണ്ട് ...

ഞാൻ: ങേ ..എനിക്ക് തോന്നുന്നില്ല...

മനു: ഞാൻ വീഴാതിരിക്കാൻ, പിടിച്ചിട്ടുണ്ട് എന്നാ പറഞ്ഞെ ...

ഞാൻ: ഇന്നലെ നീ എന്താ ലേറ്റ് ആയെ? ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു

ഷോ : അതോ ഇന്നലെ ആറ്റുകാൽ അമ്പലത്തിൽ അന്നദാനം ആയിരുന്നു.

രാജു : അപ്പൊ ഇവിടെ വന്നിട്ട് മുങ്ങിയത് എങ്ങോട്ടാ? ദീപക്കിനോട് പറയണ്ട എന്ന് പറഞ്ഞത്?

ഞാൻ : അപ്പൊ വൈകിട്ട് എന്നൊട് പറഞ്ഞിട്ട് പോയത് കൂടതെ വേറെ റ്റ്രീറ്റും ഉണ്ടായിരുന്നോ?

ഷോ : രാവിലെ ഞാൻ ലൈറ്റായിട്ടു മാത്രേ കഴിച്ചുള്ളൂ ...

മനു: മ്മ് ... ഞാൻ കണ്ടായിരുന്നു ദരിയ യിൽ ...

രാജു : അവിടെ ചിക്കൻ ബിരിയാണി മാത്രല്ലേ ഉള്ളു

ഷോ: അതാ പറഞ്ഞെ നല്ല സുഖമില്ലാതൊണ്ട് ലൈറ്റായിട്ടെ കഴിച്ചുള്ളൂ എന്ന് ...

ഞാനിപ്പോ വരാമേ ... ഷോ പിന്നേം വിറയലോട് കൂടി ഓടി ... ഒരങ്കം കൂടി ...

ഞങ്ങൾ  ഇരിക്കണോ പോണോ എന്ന് സംശയിച്ചു ...

അപ്പഴേക്കും ഷോ തിരിച്ചെത്തി ..

ഷോ : എന്താ ചൂട് അവിടെ .. എ.സി ആക്കാൻ പറയണം. ..

രാജു: നമ്മുടെ ലാബിലെ നിന്റെ സീറ്റ് അങ്ങോട്ടു മാറ്റി തരാം ... അതികം ബലം പിടിക്കാതെ ടെസ്റ്റ്‌ ചെയ്താൽ മതി ...

ഷോ : ഇന്നലത്തെ സെന്റ്‌ ഓഫ് പാർടി മാറ്റി വച്ച വിഷമത്തിൽ ഞാൻ വൈകിട്ട് വീട്ടിലോട്ടു പോകുന്ന വഴിക്ക് ബൈപസിലെ സാഗര അടപ്പിചായിരുന്നു ... അല്ല  സാഗര യിൽ കയറി കഴിചായിരുന്നു

രാജു : തോന്നി ...

ഷോ : ദീപക് സാൻ സമയം എത്ര യായി ?

ഞാൻ: പതിനൊന്നര ...എന്താടാ??

ഷോ: അല്ല ഉച്ചക്ക് സെന്റ്‌ ഓഫ് പാർടി ഉണ്ട് ... ഒരു രണ്ട് മണിക്കൂർ പെർമിഷൻ വേണം ...

ഞാൻ : അല്ല അപ്പൊ നീ നമ്മുടെ ഓണാഘോഷത്തിനു അല്ലെ ഈ കോടി മുണ്ടൊക്കെ ഉടുത്തു വന്നെ?

മനു : എടാ മരക്കഴുതെ, കൊഞ്ഞാണ .. നിക്രഷ്ട ജീവി ...  #$%^&** ... ഓണാഘോഷം പന്ത്രണ്ടു മണിക്കും സെന്റ്‌ ഓഫ് പാർടി രണ്ടു മണിക്കും ആണു....

അല്ല പിന്നെ എത്രാന്നു വച്ചാ മനുഷ്യൻ കണ്ട്രോൾ ചെയ്യുന്നേ ... അവന്റെ ഒടുക്കത്തെ സംശയം ...്്#്@$#% .. മനു സ്വയം കണ്ട്രോൾ ചെയ്തു

ഞാൻ (ആത്മഗതം): എനിക്ക് വേറൊ എന്തോ വലുത് വരാനിരുന്നതാ .. അതിങ്ങനെ പോയി ...

വാൽക്കഷ്ണം :
~~~~~~~~~~~~~~
ശ്വാസകോശം സ്പോഞ്ച് പോലെ ആണോ എന്ന് എനിക്കറിയില്ല പക്ഷെ ആമാശയം എന്തായാലും 'സ്പോഞ്ച് പോലെ" അല്ല "സ്പോഞ്ച്" തന്നെയാണു.

അതുകൊണ്ട് തന്നെ, പതിവുപോലെ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം ആണ്.  ആളറിയാതിരിക്കാൻ പേരുകൾ മാറ്റിയതല്ല. ആർക്കെങ്കിലും  ആരോടെങ്കിലും സാമ്യം തോന്നിയാൽ അതവരുടെ വിധി.

ചിത്രങ്ങള്ക്ക് കടപ്പാട് : ഗൂഗിൾ അമ്മച്ചി 

Comments

Popular posts from this blog

എനിക്കും ആവണം "പുലി"

പുതിയ വാര്‍ത്തകള്‍