വിവാഹ വാര്‍ഷികം

കൊച്ചു കൊച്ചു പിണക്കങ്ങളും ഒത്തിരി സ്നേഹവുമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ടു ഇന്നു ഒരു വര്‍ഷവും രണ്ടു ദിവസവും. എന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ വാര്‍ഷികം ആഘോഷിച്ചതു.

അന്ന്‌ (30Nov2009) രാവിലെ (എന്നു വച്ചാല്‍ പതിവിലും നേരത്തെ എന്നെ അര്‍ഥമുള്ളു. അതായതു 8 മണി) തന്നെ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍ നിന്നിറങ്ങി. കുടുംബക്ഷേത്രത്തില്‍ ആണു അദ്യം പോകാന്‍ തിരുമാനിച്ചതു. ശ്രീകൊവിലിനു മുന്‍പില്‍ ഒരു കര്‍ട്ടന്‍ സാധാരണ പതിവില്ലാത്തതാണല്ലോ എന്നു കരുതി വളരെ നേരം നീന്നിട്ടും ഞങ്ങള്‍ക്കു ദേവിയെ കാണാന്‍ സാധിച്ചില്ല. ഒന്നുകൂടി സൂകഷിച്ചു നോക്കിയപ്പൊഴാണു അതു പൂജാരി ദേവിക്കു മുഴുക്കാപ്പു ചാര്‍ത്താന്‍ ഇരിക്കുന്നതാണെന്നും ഇത്രയും നേരം ഞങ്ങള്‍ രണ്ടു പേരും ഭയഭക്തിയോടെ നോക്കിക്കൊണ്ടിരുന്നതു എവിടെയാണെന്നും മനസിലായതു. എന്തായാലും ഇനിയും നിന്നാല്‍ എല്ലാ പ്ലാനും പൊളിയും (അതു പതിവാണെങ്കിലും) എന്നതിനാല്‍ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി അടുത്ത ക്ഷേത്രതിലേക്കു യാത്ര തിരിചു. കാപ്പില്‍ ശിവക്ഷേത്രത്തിലേക്ക് എതാണ്ടു രണ്ട് കിലൊമീറ്റര്‍ ദൂരമുണ്ട്‌. റോഡിനു നല്ല വീതിയും കുഴികളുടെ എണ്ണം വളരെ കുറവും മുന്നില്‍ പോയ കാളവണ്ടിയുടെ പവറ് ഞങ്ങളുടെ മാരുതി 800 നേക്കാള്‍ കുടുതലും (എന്റെ പ്രായം ഉണ്ടു കാറിനു എന്നു പറഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല എന്നെനിക്കറിയാം എന്നാലും ഒരുപാടു കുറയില്ല.) ആയതിനാല്‍ ഇരുപതു മിനിട്ടു കൊണ്ടു ഞങ്ങള്‍ ക്ഷേത്രതില്‍ എത്തി. ഭാഗ്യം അവിടെ പൂജാരി നേരത്തെ തന്നെ ജോലി തീര്‍ത്തിരുന്നു. ഭഗവാനെ മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു പുറതിറങ്ങി അടുത്തു തന്നെയുള്ള ദേവി ക്ഷേത്രതിലേക്കു വച്ചുപിടിച്ചു. നടക്കാവുന്ന ദൂരമേയുള്ളു ... അതുകൊണ്ട് പെട്ടെന്നു എത്തുകയും ചെയ്തു. കുടുംബക്ഷേത്രത്തില്‍ ഉണ്ടായ അനുഭവം എന്തായാലും ഇവിടെ സംഭവിച്ചില്ല. മാത്രവുമല്ല ദീപാരാധന കാണാനും സാധിച്ചു. അങ്ങനെ സന്തോഷത്തോടെ അടുത്ത മൈല്‍‍സ്റ്റോണ്‍ ആയ ശിവഗിരിയിലേക്കു യാത്രയായി. എതാണ്ടൂ 10കി.മീ. ഞങ്ങള്‍ 35 മിനിട്ടു കൊണ്ടു കവര്‍ ചെയ്തു. ഇടക്കു കേരള എക്‌സ്‌പ്രെസ്സിനു വേണ്ടി ഗേറ്റു അടച്ചില്ലായിരുന്നെങ്കില്‍ 5 മിനിറ്റ് ഞങ്ങള്‍ ലാഭിച്ചേനെ. ശിവഗിരിയില്‍ നിന്നും നേരെ പാപനാശത്ത് "ജനാര്‍ദ്ദനസ്വാമി"-യെ കാണാനാണ്‌ ഞങ്ങള്‍ പോയതു.

പാപനാശം ഒരു മിനി അമേരിക്കയാണു. എവിടെ നോക്കിയാലും സായിപ്പും മദാമ്മയും. നാടന്‍ സായിപ്പുമാര്‍ വേറെയും. ഡോളരിലാണു അവിടെ കച്ചവടം നടക്കുന്നതു എന്നു പറഞാല്‍ അതില്‍ അല്പം പോലും അതിശയോക്തി ഉണ്ടാവില്ല. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഇറങിയതു കൊണ്ട്‌ ഒരു ചായയും വടയും കഴിച്ചിട്ടു പോകാം എന്നു വിചാരിച്ചു ഒരു ഹോട്ടെലില്‍ (പാളയത്തെ മൊബൈല്‍ തട്ടുകടയുടെ സ്റ്റാന്‍ഡേര്‍ടിലുള്ള ഒരു ഹോട്ടല്‍) കയറി. കൗണ്ടറില്‍ ഒരു മദാമ്മ മില്‍മാ തൈര്‌ വാങ്ങാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ കൈയില്‍ ഇന്‍ഡ്യന്‍ കറന്‍സി ഇല്ല എന്നും 10 ഡോളര്‍ തന്നാല്‍ മതിയൊ എന്നാണു ചോദിക്കുന്നത്‌ എന്നും എനിക്കു മനസ്സിലായപ്പോഴെക്കും ഹോട്ടെലുകാരന്‍ ബാക്കി 350രൂപ കൊടുക്കുന്നതു കണ്ടു. ഒരു കവര്‍ തൈയിരിനും എക്സ്‌ചെയ്ഞ്ച് റേറ്റും കൂടി 70രൂപ! ഞങ്ങള്‍ ഓരോ ചായയും വടയും കഴിച്ചപ്പോള്‍ രൂപാ പതിനെട്ട്. എങ്ങനെയുണ്ട്‌ പാപനാശം? പക്ഷെ സ്വന്തം പേരു മലയാളത്തില്‍ എഴുതാന്‍ അറിയാത്ത ആ കടക്കാരന്‍ മദാമ്മയോട് ഇ‌ഗ്ലീഷ് സംസാരിക്കുന്നതു കണ്ട് ഞാന്‍ IELTS കോച്ചിങ്ങിനു എത്രയും വേഗം ജൊയിന്‍ ചെയ്യണം എന്നു തീരുമാനിച്ചു. ഒരു മുറുക്കാന്‍ കട അവിടെ തുറന്നാലോ എന്നും ഞാന്‍ അലോചിക്കാതിരുന്നില്ല. സമയം പതിനൊന്നായി. ഇനി നേരെ വീട്ടിലേക്കു...

അവിടെ മമ്മിയും കോഴിയുമായി ഓട്ടമത്സരം നടക്കുന്നു. ഒരുവിധം അതിനെ പിടിച്ചു. പിന്നെ അതുമായി ഗുസ്തി. പാവം കോഴി അവസാനം കറിയായി.

പായസം ഭാര്യയുടെ വക. ഭാര്യയോടുള്ള സ്നേഹം കാണിക്കാന്‍, പായസത്തിനു തേങ്ങ പാല്‍ എടുത്തു തരാം എന്നു ഞാന്‍ കഴിഞ ദിവസം സമ്മതിച്ചായിരുന്നു. അതൊരു വലിയ അബദ്ധമായി. ഇത്രയും സ്നേഹം വേണ്ടായിരുന്നു. പായസത്തില്‍‍ റിസര്‍ചു ചെയ്തു പരിചയം ഇല്ലാത്തതിനാല്‍ പായസതിനു എന്ന് പറഞു എന്നെക്കൊണ്ട് 10 തേങ്ങ പൊതിപ്പിച്ചു. എന്തായാലും ഒരുവിധം പായസം ഒപ്പിചു. ഭയങ്കര രുചി ആയിരുന്നു കേട്ടോ. അതങ്ങനെയാ.. എന്റെയല്ലെ ഭാര്യ.

സായിപ്പന്മാരെപ്പോലെ കേക്ക്‌ മുറിച്ചാണ് അഘോഷം തുടങ്ങിയതു. പിന്നീട് തനി നാടന്‍ സ്റ്റൈലില്‍ കിടിലം ഒരു ഊണും. സമയം മൂന്നര!

ഭാര്യ വീട്ടിലെ സന്ദര്‍ശനവും കഴിഞ്ഞ രാത്രി പതിനൊന്നു മണിക്ക് ഞങ്ങള്‍ ഞങ്ങളുടെ കൊട്ടാരത്തില്‍ തിരിച്ചെത്തി.

ഭാര്യവീട്ടിലെ സംഭവങ്ങള്‍ ഇനിയൊരു പോസ്റ്റില്‍‌.

Comments

  1. ദീര്‍ഘ സുമംഗലാ ഭവ:

    ReplyDelete
  2. നന്ദി പഥികന്‍!

    ReplyDelete
  3. @ ദീപക്
    എന്തൊക്കെ ഏറ്റാലും പായസത്തിന് തേങ്ങാപ്പാല്‍ പിഴിയുക, കാളന് തേങ്ങ അരയ്ക്കുക തുടങ്ങിയ കടുപ്പപ്പണികള്‍ സ്വപ്നത്തില്‍ പോലും ഏല്‍ക്കരുത്.

    ആട്ടെ എന്തായിരുന്നു പായസം ?
    പരിപ്പോ അടയോ അതോ പഴമോ ?

    please remove the word verificATION

    ReplyDelete
  4. @ അരുണ്‍ : അനുഭവം ഗുരു എന്നല്ലേ. പഠിച്ചു ഞാനും പാഠം ഒന്ന്‌ - ഒരു വിലാ ... :-)
    പായസം അടയായിരുന്നു.

    ReplyDelete
  5. ദൈവമേ... ഒരു പായസത്തിന് 10 തേങ്ങയോ? നാട്ടുകാര്‍ക്ക് മുഴുവന്‍ വച്ചു കൊടുത്തോ? അതോ വല്ല "തേങ്ങാപ്പായസ"വുമാണോ ഉണ്ടാക്കിയത്?
    ;)

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍