Posts

Showing posts from 2018

ഒരു പേരിൽ എന്തിരിക്കുന്നു?

Image
എനിക്ക് മതിയായി ഇനി പറ്റില്ല, എന്തായാലും വേണ്ടില്ല ഇത് മതിയായി  ... ഷോമോൻ ഫോണിലൂടെ പറയുന്നത് കേട്ടു ഞാൻ ഞെട്ടി. ങ്ഹേ ഷോമോന് മതിയായി എന്നോ അതെന്തായിരിക്കും ? ഭക്ഷണം ആവാൻ വഴിയില്ല! പിന്നെ എന്തായിരിക്കും ഞാൻ ആകെ കൺഫ്യുഷനിൽ ആയി. ഡാ.. ഷോ.. ഫോൺ കട്ട് ചെയ്ത ഉടനെ ഞാൻ അവനെ വിളിച്ചു. എന്താടാ പ്രശ്നം ? എന്താ മതിയായതു? അല്ല ദീപക് സാൻ എന്റെ കല്യാണം ഒക്കെ ആവാൻ പോകുവല്ലേ? ആ അതായിരുന്നോ .. കല്യാണം വേണ്ട എന്നല്ലേ ..അതാ നല്ലത് .. അല്ലെങ്കിലും കല്യാണം കഴിക്കാതിരിക്കുന്നതാടാ നല്ലതു .. അനുഭവസ്ഥർ ഒരുപാടുണ്ട് .. അയ്യോ അതല്ല ദീപക് സാൻ .. കല്യാണം കഴിച്ചാൽ അല്ലെ സദ്യ കഴിക്കാൻ പറ്റൂ അതുകൊണ്ട് കല്യാണം എന്തായാലൂം വേണം ... എടാ അതിനു നീ നിന്റെ കല്യാണത്തിന്റെ കാര്യം അല്ലെ പറയുന്നേ ? ഓ അത് ശരിയാണല്ലോ ഞാൻ ഫുഡ്ന്റെ കാര്യം പറഞ്ഞപ്പോ അതങ്ങ് മറന്നു പോയി .. പിന്നെന്താ നിന്റെ പ്രശ്നം എന്റെ കൺഫ്യൂഷൻ വീണ്ടും കൂടി. ഈ എൻഗേജ്മെന്റ് നു ലെറ്റർ അടിക്കാൻ പോകുവാ അച്ഛൻ .. അത് ശരിയാടാ കല്യാണത്തിൻെറ ലെറ്റർ തന്നെ ഒരു വേസ്റ്റ് ആണ് അപ്പൊ പിന്നെ എൻഗേജ്മെന്റ് - ന് ലെറ്റർ അടിച്ചു കാശു കളയേണ്ട  കാര്യമില്ല .. ഞാൻ ഉപദേശിച്ചു. അയ്യോ

ഒരു കേക്ക് ഉണ്ടാക്കിയ കഥ

Image
ഷാജൻ സാൻ നമ്മുടെ വിനേഷിന്റെ ബർത്ഡേ ആണ് നാളെ. അപ്പൊ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് എല്ലാര്ക്കും പതിവുള്ളതുപോലെ ഒരു സർപ്രൈസ് കൊടുക്കണ്ടേ? ഷോ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ഞാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ എന്റെ ചെവിക്കകത്തു കേറി !@#$%%$^&^*&&(*&)(*) %%% എന്ന്. അയ്യോ ഷാജൻ സാൻ വെബക്സിലായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല. അപ്പുറത്താരാ ഷാനി സാൻ ആയിരിക്കും ... ;-) പണ്ട് ഞാൻ ഓൺസൈറ്റിലോട്ട് വരുമ്പോൾ ദീപക് സാൻ പറഞ്ഞതാ ഷാജൻ സാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ വെറുതെ ശല്യപ്പെടുത്തരുത് ആ സമയത്താണ് നിങ്ങൾക്ക് നിങ്ങളുടെ ജോലി ശ്രദ്ധയോടെ ചെയ്യാൻ പറ്റുന്നത്. വേറെ ബഹളം ഒന്നും കേൾക്കാത്തത് കൊണ്ട് നല്ല കോൺസൻട്രേഷൻ കിട്ടും. ഈ വെബെക്‌സ് കൊണ്ട് വേറെ പ്രയോജനം ഒന്നും ഇല്ല എന്ന്. ആഹാ ആ തെണ്ടി $%$#%$#^& ദീപക് അങ്ങനെ പറഞ്ഞോ ... അവൻ ഇന്ന് ലീവ് ആയതു അവന്റെ ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ തന്നെ ഒരു വെബ്‌എക്സ് ഇട്ടു നാല് തെറി പറയാമായിരുന്നു. അപ്പൊ ഈ പറഞ്ഞത് തെറി അല്ല അല്ലെ ഷാജൻ സാൻ ? ങേ നീ ആരാടാ? നീരജ് അല്ലെ? നീ അതെങ്ങനെ കേട്ട്?  ഞാൻ മൈക്രോഫോൺ മ്യൂട്ട്  ചെയ്തില്ലായിരുന്നോ ? ഇല്ല ഷാജൻ സാൻ മ്യൂട്ട് ചെയ

എനിക്കും ആവണം "പുലി"

Image
ഈ വർഷവും പതിവു പോലെ എന്തു ന്യു ഇയർ റെസൊല്യൂഷൻ എടുക്കും എന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് അനൂപ് ആ സത്യം വെളിപ്പെടുത്തിയത്. അവൻ കഴിഞ്ഞ വർഷം എടുത്ത റെസൊല്യൂഷൻ വിജയകരമായി പൂർത്തി ആക്കി അത്രേ!   ഓ പിന്നെ ചുമ്മാ തള്ളല്ലേ അനൂപേ ... പതിനഞ്ച് കിലോ ഒക്കെ ഒരുവർഷം കൊണ്ട് കുറക്കാൻ പറ്റുവോ?  പിന്നേ വെള്ളരിക്കാ പട്ടണം ആല്ലേ കാറ്റഴിച്ചു വിടുന്ന പോലെ വെയിറ്റ് കുറയാൻ ... ആ വെയിങ് മെഷീൻ കംപ്ലയിന്റ് ആയിരിക്കും. ഞാൻ ഇതൊക്കെ പറയുമ്പോൾ അനൂപ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു, അവൻ ഒരുവർഷം മുന്പെടുത്ത അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ശരിയാ ഒരു പതിനഞ്ച് കിലോ വ്യത്യാസം ഒക്കെ കാണാനുണ്ട്.  അനൂപ് അടുത്ത ബോംബ് അപ്പോഴാ പൊട്ടിച്ചത്; കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും അൻപതു ജനറൽനോളഡ്ജ് ചോദ്യങ്ങൾ വീതം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന്. എന്ന് വച്ചാൽ 18250 ചോദ്യവും അതിന്റെ ഉത്തരവും !!!  ഞാൻ  :  അപ്പൊ ഈ വർഷം എന്താ പരിപാടി ? അനൂപ് : ഇതങ്ങനെ തന്നെ തുടരണം പക്ഷെ ഫെയിസ്ബൂക്കിൽ പോസ്റ്റ് ചെയ്യില്ല. ദിവസം ഒരു മണിക്കൂർ ലാഭിയ്ക്കാം. മാത്രമല്ല ഇത്തിരി അസഹിഷ്ണുത കുറയ്ക്കുകേം ചെയ്യാം. ഞാൻ  : നീ പുലി

പുതിയ വാര്‍ത്തകള്‍