Posts

Showing posts from 2009

വിവാഹ വാര്‍ഷികം

കൊച്ചു കൊച്ചു പിണക്കങ്ങളും ഒത്തിരി സ്നേഹവുമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ടു ഇന്നു ഒരു വര്‍ഷവും രണ്ടു ദിവസവും. എന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ വാര്‍ഷികം ആഘോഷിച്ചതു. അന്ന്‌ (30Nov2009) രാവിലെ (എന്നു വച്ചാല്‍ പതിവിലും നേരത്തെ എന്നെ അര്‍ഥമുള്ളു. അതായതു 8 മണി) തന്നെ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍ നിന്നിറങ്ങി. കുടുംബക്ഷേത്രത്തില്‍ ആണു അദ്യം പോകാന്‍ തിരുമാനിച്ചതു. ശ്രീകൊവിലിനു മുന്‍പില്‍ ഒരു കര്‍ട്ടന്‍ സാധാരണ പതിവില്ലാത്തതാണല്ലോ എന്നു കരുതി വളരെ നേരം നീന്നിട്ടും ഞങ്ങള്‍ക്കു ദേവിയെ കാണാന്‍ സാധിച്ചില്ല. ഒന്നുകൂടി സൂകഷിച്ചു നോക്കിയപ്പൊഴാണു അതു പൂജാരി ദേവിക്കു മുഴുക്കാപ്പു ചാര്‍ത്താന്‍ ഇരിക്കുന്നതാണെന്നും ഇത്രയും നേരം ഞങ്ങള്‍ രണ്ടു പേരും ഭയഭക്തിയോടെ നോക്കിക്കൊണ്ടിരുന്നതു എവിടെയാണെന്നും മനസിലായതു. എന്തായാലും ഇനിയും നിന്നാല്‍ എല്ലാ പ്ലാനും പൊളിയും (അതു പതിവാണെങ്കിലും) എന്നതിനാല്‍ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി അടുത്ത ക്ഷേത്രതിലേക്കു യാത്ര തിരിചു. കാപ്പില്‍ ശിവക്ഷേത്രത്തിലേക്ക് എതാണ്ടു രണ്ട് കിലൊമീറ്റര്‍ ദൂരമുണ്ട്‌. റോഡിനു നല്ല വീതിയും കുഴികളുടെ എണ്ണം വളരെ കുറവും മുന്നില്‍ പോയ കാളവണ്

ഞാന്‍ കണ്ട സൂര്യോദയം

Image
നീ സൂര്യോദയം കണ്ടിട്ടുണ്ടോ? ആ ചോദ്യം എന്നെ ആദ്യം ഒന്നു ഞെട്ടിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പം മനസിലായി എത്ര ശരിയാ ആ ചോദ്യം! പന പോലെ വളര്‍‌ന്നെ‌ങ്കിലും സൂര്യോദയം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ആ ചോദ്യം എന്റെ മനസ്സില്‍‌ കിടന്നു വട്ടം ചുറ്റി വട്ടം ചുറ്റി ക്ഷീണിച്ചപ്പൊള്‍ ഞാന്‍ തീരുമാനിച്ചു, എന്നാല്‍ പിന്നെ ഈ സൂര്യോദയം ഒന്നു കണ്ടിട്ടു തന്നെ വേറെ കാര്യം. നേരെ പോയി Google എടുത്തു സെര്‍ച്ചു കൊടുത്തു. അറിയാന്‍ പാടില്ലാത്ത എന്തു കാര്യത്തെക്കുറിചും സംസാരിക്കുന്നതിനു മുന്‍പു Google ചെയ്തിരിക്കണം എന്നാണല്ലോ "ബൂ"ലോകത്തിലെ ആദ്യ നിയമം പറയുന്നതു. അപ്പോഴാ മനസ്സിലായതു ഈ സൂര്യോദയം സൂര്യോദയം എന്നു പറയുന്ന സംഗതി എല്ലായിടത്തും കാണാന്‍ പറ്റില്ല, കന്യാകുമാരി എന്നോ മറ്റോ പറയുന്ന ഒരു സ്‌ഥലമുണ്ട്‌. അവിടെ പോയാലെ ഈ സൂര്യോദയം എന്ന സംഗതി കാണാനൊക്കു! എന്നാല്‍ പിന്നെ വച്ചു താമസിപ്പിക്കുന്നതെന്തിനു? അങ്ങു പൊയ്ക്കളയാം! "ഡാ!! നിക്കടാ അവിടെ!" പെട്ടിം ഭാണ്ടോം ഒക്കെ പെറുക്കി ഇറങ്ങിയപ്പം പിറകീന്നു ഒരു വിളി! (ആത്‌മഗതം: ഹൊ ഈ മമ്മിയോടു പലപ്രാവശ്യം പറഞിട്ടുണ്ട്‌ നല്ല കാര്യത്തിനു പോകും‌പം പിറകീന്നു വിള

പുതിയ വാര്‍ത്തകള്‍