Posts

Showing posts from 2022

ആറ്റം ബോംബാണ് ആറ്റം ബോംബ് ..!

Image
എന്റെ മഹേഷേ ... അങ്ങനെ വിളിക്കാനുള്ള പരിചയം ഒന്നും നമ്മള് തമ്മിലില്ല എന്നാലും വിളിക്കാതിരിക്കാൻ പറ്റുന്നില്ല.  ഈ ഗേറ്റിന്റെ മുകളിൽ നിന്നൊക്കെ അതും സിൽമാ തിയറ്ററിന്റെ മുൻപിലുള്ള ഗേറ്റ് ഫസ്റ്റ് ഡേ  ഫസ്റ്റ് ഷോക്ക് ഒക്കെ ചാടുക എന്ന് പറഞ്ഞാൽ ങ്ങള് ഒരു ഒന്ന് ഒന്നര സംഭവമാണല്ലാ ... അതും പോരാഞ്ഞു പഹയൻ ആ ചാട്ടം പകുതിക്കു വച്ച് ക്യാൻസലേഷന് കൊടുത്തേയ്ക്കുന്നു ..  ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി നിങ്ങള ബുക്ക് വായിച്ചിട്ടു ...  പകല് ഓഫിസ് ടൈമിലാണ് ആമസോണിലെ ചേട്ടൻ ഈ ചിരി പടക്കം എന്റെ കൈയിൽ കൊണ്ട് തന്നത് ... വർക്കിംഗ് ഫ്രം ഹോം പയ്യെ പയ്യെ വർക്ക് "അറ്റ്" ഹോമും ബേബി സിറ്റിങ്ങും ഒക്കെ ആയി മാറിയത് കൊണ്ട് വേറൊന്നും നോക്കിയില്ല അപ്പത്തന്നെ അങ്ങ് തുടങ്ങി ...  മാത്രമല്ല നമ്മുടെ മുഖപുസ്തക സുഹൃത്തുക്കൾ പലരും ഇത് ചിരി "പടക്ക"മല്ല ആറ്റം ബോംബാണ് ആറ്റം ബോംബ് എന്ന് സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയുമാണല്ലോ. വച്ച് താമസിക്കണ്ട എന്ന് ഞാനും കരുതി ...  ആമുഖം എന്നെ പതുക്കെ എന്റെ ബാല്യത്തിലേക്ക് കൊണ്ടുപോയി ... ആകാശം കാണിക്കാതെ വച്ച മയിൽ‌പീലി തണ്ടുകളും പെൻസിൽ കൊണ്ട് വരഞ്ഞ് പത്തു പൈസ നാണയത്തിന്റെ ഇമ്പ്രെഷൻ

പുതിയ വാര്‍ത്തകള്‍