Posts

Showing posts from 2021

എനിക്ക് ഞാൻ ആവാൻ ഒരിടം

എത്ര നാൾ ഞാനീ മുഖംമൂടികൾ അണിയും? ഭാര്യയുടെ മുൻപിൽ ഒന്ന് മകളുടെ മുൻപിൽ മറ്റൊന്ന് സഹപ്രവർത്തകരുടെ മുൻപിൽ മറ്റൊന്ന്, ബന്ധുമിത്രാദികൾക്കിടയിൽ  വേറൊന്ന് ... അങ്ങനെ അങ്ങനെ എത്രയെണ്ണം ... എണ്ണമില്ലാത്ത മുഖം മൂടികളാൽ നിറഞ്ഞിരിക്കുകയാണെന്റെ മനസ്സ്. അതെന്നെ ചെറുതായൊന്നുമല്ല വീർപ്പുമുട്ടിക്കുന്നത്. വർഷങ്ങൾ കഴിയുംതോറും എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുകയാണെന്നു ഒരു തോന്നൽ ... അല്ല നഷ്ടപ്പെടുകയാണ്. ശരിയായ ഞാൻ ഏതു, മുഖംമൂടിയേത് എന്നറിയാൻ ആവാത്ത ഒരവസ്ഥ.  അതിൽ നിന്നൊരു മോചനം വേണ്ടേ?  ഞാനായ എന്നെ സ്നേഹിക്കാൻ കഴിയുന്നവർ മതി എന്റെ കൂടെ എന്ന് തീരുമാനിച്ചാൽ ഒരുകൈയിലെ വിരലിൽ എണ്ണാനുള്ളവരെ എന്റെ കൂടെ ഉണ്ടാകൂ എന്ന ഭയമാണ് നമ്മളെ ഓരോരുത്തരെയും മുഖംമൂടികൾക്കുള്ളിൽ ഒളിപ്പിക്കുന്നത്. അതെ ഭയമാണ് എനിക്ക് ... ഭയമായിരുന്നു എനിക്ക് ... നഷ്ടപ്പെടലിനെ ... അങ്ങനെ ആണ് ഞാൻ മുഖം മൂടികളെ സ്നേഹിച്ചു തുടങ്ങിയത് ... പല തരം  മുഖംമൂടികൾ  ധരിക്കുന്നു ഞാൻ ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ, പലതും നഷ്ടപ്പെടാതിരിക്കാൻ! എന്നിട്ടും പലതും നഷ്ടപ്പെടുന്നു മനസ്സമാധാനം പോലും ...  എനിക്ക് ഞാൻ ആവാനും ഒരിടം വേണ്ടേ ? അതെ ഞാനും പച്ചയായ ഒരു മനുഷ്യനാണ്. ദേഷ

പുതിയ വാര്‍ത്തകള്‍