ഒരു കേക്ക് ഉണ്ടാക്കിയ കഥ
ഷാജൻ സാൻ നമ്മുടെ വിനേഷിന്റെ ബർത്ഡേ ആണ് നാളെ. അപ്പൊ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് എല്ലാര്ക്കും പതിവുള്ളതുപോലെ ഒരു സർപ്രൈസ് കൊടുക്കണ്ടേ? ഷോ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ഞാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ എന്റെ ചെവിക്കകത്തു കേറി !@#$%%$^&^*&&(*&)(*) %%% എന്ന്. അയ്യോ ഷാജൻ സാൻ വെബക്സിലായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല. അപ്പുറത്താരാ ഷാനി സാൻ ആയിരിക്കും ... ;-) പണ്ട് ഞാൻ ഓൺസൈറ്റിലോട്ട് വരുമ്പോൾ ദീപക് സാൻ പറഞ്ഞതാ ഷാജൻ സാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ വെറുതെ ശല്യപ്പെടുത്തരുത് ആ സമയത്താണ് നിങ്ങൾക്ക് നിങ്ങളുടെ ജോലി ശ്രദ്ധയോടെ ചെയ്യാൻ പറ്റുന്നത്. വേറെ ബഹളം ഒന്നും കേൾക്കാത്തത് കൊണ്ട് നല്ല കോൺസൻട്രേഷൻ കിട്ടും. ഈ വെബെക്‌സ് കൊണ്ട് വേറെ പ്രയോജനം ഒന്നും ഇല്ല എന്ന്. ആഹാ ആ തെണ്ടി $%$#%$#^& ദീപക് അങ്ങനെ പറഞ്ഞോ ... അവൻ ഇന്ന് ലീവ് ആയതു അവന്റെ ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ തന്നെ ഒരു വെബ്‌എക്സ് ഇട്ടു നാല് തെറി പറയാമായിരുന്നു. അപ്പൊ ഈ പറഞ്ഞത് തെറി അല്ല അല്ലെ ഷാജൻ സാൻ ? ങേ നീ ആരാടാ? നീരജ് അല്ലെ? നീ അതെങ്ങനെ കേട്ട്? ഞാൻ മൈക്രോഫോൺ മ്യൂട്ട് ചെയ്തില്ലായിരുന്നോ ? ഇല്ല ഷാജൻ സാൻ മ്യൂട്ട് ചെയ