ആമാശയം സ്പോഞ്ച് പോലെയാണ്
ചേച്ചി മൂന്നു ചായ! അയ്യോ ദീപക് സാൻ എനിക്ക് കട്ടൻ ചായ മതി ഷോമോൻ പറഞ്ഞു. ഒരു നാല് ഉള്ളി വടേം. രാവിലെ നേരെ കഴിക്കാൻ പറ്റിയില്ല. അതെന്താടാ നിനക്ക് ചായകുടിച്ചാൽ? രാജു മോൻറെ ശബ്ദം അവിടെ മുഴങ്ങി! അത്... അത്... ഷോമോൻ വിക്കി വിക്കി പറയാൻ തുടങ്ങി ... അപോഴെക്കും ചായ റെഡി ആയി ... ഇതെന്താ ചേച്ചി കട്ടൻ ചായക്കു ഒരു മഞ്ഞ നിറം ?? ഞാൻ അത്ഭുതപ്പെട്ടു! കട്ടൻ ചായയിൽ നാരങ്ങ പിഴിഞ്ഞാൽ ഇങ്ങനാ .. ഇതിപ്പം നാലാമത്തെ കട്ടൻ ചായ ആണു. എന്റെ ഗ്ലാസ്സ് പൊട്ടിക്കാനായിട്ടു ... ചേച്ചി ദേഷ്യപ്പെട്ടു ... ഓ ലങ്ങനെ എനിക്ക് ഇപ്പൊ ടെക്നിക്ക് പിടികിട്ടി ... :) ഷോമോൻ വീണ്ടും വിക്കാൻ തുടങ്ങിയപ്പോഴാണ് മനു വന്നത് ... ഷോമോൻ എന്താ കട്ടൻ ചായ കുടിക്കുന്നെ? "ഇന്നും" രാവിലെ തന്നെ ചിക്കൻ ബിരിയാണി കഴിച്ചോ? സുലൈമാനി കുടിക്കുന്നു ... ങേഹെ ഇത് കട്ടൻ അല്ലല്ലോ... ഓ നാരങ്ങ പിഴിഞ്ഞിട്ടുണ്ടല്ലേ ? വയറിളക്കമാണോ? മനുവിനു വരെ കാര്യം മനസിലായി! പെട്ടെന്ന് ഷോമൊന്റെ വിക്കൽ മാറി വിറയൽ ആയി ... ഞാനിപ്പം വരാം എന്ന് പറഞ്ഞു ഒരു ഓട്ടം ... എടാ ചായ കുടിച്ചിട്ട് പോ .. രാജു വിളിച്ചു പറഞ്ഞു ...ചായ കുടിക്കാൻ നിന്നാൽ ക്ലീനിങ്ങ് സ്റ്റാഫിനു പണി ആക