മാജിക് ഓവൻ
"ഭർത്താവിന്റെ മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണ്" .... ടിം ... ചായക്കു വെള്ളം തിളപ്പിക്കാനും അരി കഴുകാനും പിന്നെ ഓസിനു കിട്ടിയാൽ ഗ്രീസായാലും തിന്നാനും മാത്രം അറിയാവുന്ന മോനയുടെ മോനയുടെ മനസ്സിൽ ഇടി വെട്ടി. മോനക്കു പെട്ടെന്നാണു വെളിപാടുണ്ടായതു. പാചകം പഠിക്കണം.... അല്ല പഠിച്ചെ പറ്റു ... അല്ലെങ്കിലും ഭർത്താവിന്റെ മനസ്സിലെത്താൻ ഏതു ഭാര്യയും എന്തു ത്യാഗവും ചെയ്യും. അങ്ങന്നെ എല്ലാ വിവാഹം തീരുമാനിച്ച പെണ്‍കുട്ടികളും ചെയ്യുന്നപോലെ മോനയും വാങ്ങി ഒരു പാചക പുസ്തകം; "മാജിക് ഓവൻ". മാജിക് ഓവൻ-ലെ ഒരോ വിഭവങ്ങളും വായിച്ചു പഠിക്കുകയും, കല്യാണതിനു മുൻപ് പാചകം പഠിക്കാൻ ഒരാഴ്ച്ച ലീവ് ചോദിച്ചിട്ട് കൊടുക്കാത്ത ലീഡിനെ മനസാ തെറി പറയുകയും ചെയ്തു ഒരാഴ്ച കടന്നു പോയി. ഓസിനു ഭൂമി പട്ടയം കിട്ടിയ ഭൂമി-മാഫിയ ക്കാരെപ്പോലെ മോന സന്തോഷിച്ചു. ഇനി എന്തായാലും ഭര്ത്താവിന്റെ മനസ്സിൽ കുടികിടപ്പവകാശം കിട്ടുമല്ലോ. അങ്ങനെ മോനയുടെ വിവാഹം കഴിഞ്ഞു. വിരുന്നു പോക്കും കഴിഞ്ഞു. വാടക വീട്ടിലേക്കു താമസം മാറ്റിയതിനു ശേഷം ആദ്യത്തെ ഒഴിവു ദിവസം. രാവിലെ അടുക്കളയിൽ നിന്നും മോനയുടെ സംസാരം കേട്ടാണ് അതുൽ കണ്ണു തുറ