Posts

Showing posts from 2014

ഇതിലേതാ താരം ?

മോന യുടെ കല്യാണത്തിന് പോകണ്ടെ? മനു മോന്റെ ചോദ്യം കേട്ടാണ് ഞാൻ സ്റ്റാറ്റസ് റിപ്പോർട്ടിൽ നിന്നും കണ്ണെടുത്തതു. അതിനു മനുനെ കല്യാണം വിളിച്ചാരുന്നോ? ഇല്ല .. എന്നാലും ഞാനും വരും. ഞാനീ  ബോംബ് കണ്ടിട്ടില്ല. മോനേടെ വീട്ടിൽ ഷോകെസ്സിൽ രണ്ടെണ്ണം, ഉണ്ടെന്ന് ഷോമോൻ പറഞ്ഞായിരുന്നു. ഷോമോൻ വേറെ എന്തൊക്കെ മനുവിനോട് തള്ളിയോ എന്തോ ... പാവം മനു ... എടാ മനു... മോനേടെ വീട്ടിൽ ആറ്റം ബോംബും രണ്ടെണ്ണം ഉണ്ടു. അത് ഷോമോൻ നിന്നോടു പറയാഞ്ഞതാ .. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ച് ... ഞാനും വിട്ടില്ല എന്നെക്കൊണ്ടു പറ്റുന്ന പോലെ ഞാനും തള്ളി. പോ...  ദീപക്കേട്ടാ ചുമ്മാ തള്ളല്ലെ .... ആറ്റം ബോംബ്‌ മോനേടെ വീട്ടീൽ നീന്നും കല്യാണം ആയതുകൊണ്ട് അടുത്ത വീട്ടിൽ കൊണ്ടു വച്ചിരിക്കുവാണെന്നാ ഷോമോൻ പറഞ്ഞെ. ശൊ ... ഏറ്റില്ല .. ഹോ ഞാൻ ഇനി എന്നാ ഷോമോനെപ്പോലെ തള്ളാൻ പഠിക്കുന്നെ??? ഞാൻ മനസ്സാ ഷോമോന് ആപത്തൊന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചു. കല്യാണത്തിന് പോകണ്ടെ? മനു വിന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി. പിന്നെ പോണം .. ആരൊക്കെ വരുന്നുണ്ട് ഞാൻ ചോദിച്ചു  ... കല്യാണത്തിന് എത്തിയില്ലെങ്കിലും ഗിഫ്റ്റ് എത്തിയില്ലെ

മാജിക് ഓവൻ

"ഭർത്താവിന്റെ മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണ്" .... ടിം ...  ചായക്കു വെള്ളം തിളപ്പിക്കാനും അരി കഴുകാനും പിന്നെ ഓസിനു കിട്ടിയാൽ ഗ്രീസായാലും തിന്നാനും മാത്രം  അറിയാവുന്ന മോനയുടെ മോനയുടെ മനസ്സിൽ ഇടി വെട്ടി. മോനക്കു പെട്ടെന്നാണു വെളിപാടുണ്ടായതു. പാചകം പഠിക്കണം.... അല്ല പഠിച്ചെ പറ്റു ... അല്ലെങ്കിലും ഭർത്താവിന്റെ മനസ്സിലെത്താൻ ഏതു ഭാര്യയും എന്തു ത്യാഗവും ചെയ്യും. അങ്ങന്നെ എല്ലാ വിവാഹം തീരുമാനിച്ച പെണ്‍കുട്ടികളും ചെയ്യുന്നപോലെ മോനയും വാങ്ങി ഒരു പാചക പുസ്തകം; "മാജിക് ഓവൻ".   മാജിക് ഓവൻ-ലെ  ഒരോ വിഭവങ്ങളും വായിച്ചു പഠിക്കുകയും,  കല്യാണതിനു മുൻപ് പാചകം പഠിക്കാൻ ഒരാഴ്ച്ച ലീവ് ചോദിച്ചിട്ട് കൊടുക്കാത്ത ലീഡിനെ  മനസാ തെറി പറയുകയും ചെയ്തു ഒരാഴ്ച കടന്നു പോയി. ഓസിനു ഭൂമി പട്ടയം കിട്ടിയ ഭൂമി-മാഫിയ ക്കാരെപ്പോലെ മോന സന്തോഷിച്ചു. ഇനി എന്തായാലും ഭര്ത്താവിന്റെ മനസ്സിൽ കുടികിടപ്പവകാശം കിട്ടുമല്ലോ. അങ്ങനെ മോനയുടെ വിവാഹം കഴിഞ്ഞു. വിരുന്നു പോക്കും കഴിഞ്ഞു. വാടക വീട്ടിലേക്കു താമസം മാറ്റിയതിനു ശേഷം ആദ്യത്തെ ഒഴിവു ദിവസം. രാവിലെ അടുക്കളയിൽ നിന്നും മോനയുടെ സംസാരം കേട്ടാണ് അതുൽ കണ്ണു തുറ

പുതിയ വാര്‍ത്തകള്‍