തള്ളേ കലിപ്പ്... ഹല്ല... കല്യാണം
കാക്ക കരയുന്നത് കേട്ടാണ് വെളുപ്പാന്‍ രാവിലെ ഉറക്കമുണര്‍ന്നത്. കണ്ണു തുറന്നു നോക്കുംപോള്‍ നമ്മുടെ പെണ്ണുമ്പിള്ള വെട്ടുകത്തിയും പിടിച്ചു നില്‍ക്കുന്നു. അയ്യൊ എന്നെ കൊല്ലല്ലെ ഞാന്‍ ഒരു പാവമാണെ! എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു പക്ഷെങ്കി കൊരവള്ളിയില്‍ നിന്നും ഒച്ച പുറത്തേക്കു വരുന്നില്ല. ബ്‌ഭാര്യ: ദെ ഏട്ടാ ഇതൊന്നു പൊട്ടിച്ചു തര്വൊ? അപ്പഴാ മറ്റെ കൈയിലിരിക്കുന്ന ത്യേങ്ങ്യാ ഞാന്‍ കണ്ടത്. എന്റെ ശ്വാസം നേരെ വീണു. ഇതു ചീളു കേസല്ലേ ... അവധി ദിവസായോണ്ട് ഞെരിപ്പായിട്ട് ഉറങ്ങാം എന്നാ നിരൂവിച്ചത് ചെല്ലക്കിളി അതിനും തമ്മസിക്കില്ലെ എന്നു കേട്ടുംകൊണ്ട് ഞാന്‍ എണീറ്റു. ബ്‌ഭാര്യ: ഇതൊന്ന് പൊട്ടിച്ചു തന്നെ. ഇനിപ്പം ഒറങ്ങാനൊന്നും നില്‍ക്കണ്ട. പന്ത്രണ്ട് മണിക്കു കല്യാണത്തിനു പോകാനുള്ളതാ. ഞാന്‍: അതിനു മണി ഇപ്പം യാഴല്ലെ ആയോള്ളു. ഇപ്പഴേ ആഡിറ്റാറിയത്തില്‍ ചെന്നാല്‍ പാചകക്കാരാണെന്നു നിരൂവിക്കും ബ്‌ഭാര്യ: വൊ!! അതിനി നാളെയെ പറ്റു. മണി പത്തരയായി. ദേ വാച്ചിലോട്ട് നോക്ക്. വേഗം പോയില്ലെങ്കില്‍ കല്യാണം കൂടാന്‍ പറ്റില്ല. ഞാന്‍ വാച്ചിലോട്ടു നോക്കിയപ്പഴാണു കളിതമാശ. ഓളു പറഞ്ഞതു ഒള്ളതു തന്ന. കുറച്ചുകാലമല്ലെ ആയുള്ളു