വിവാഹ വാര്‍ഷികം
കൊച്ചു കൊച്ചു പിണക്കങ്ങളും ഒത്തിരി സ്നേഹവുമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ടു ഇന്നു ഒരു വര്‍ഷവും രണ്ടു ദിവസവും. എന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ വാര്‍ഷികം ആഘോഷിച്ചതു. അന്ന് (30Nov2009) രാവിലെ (എന്നു വച്ചാല്‍ പതിവിലും നേരത്തെ എന്നെ അര്‍ഥമുള്ളു. അതായതു 8 മണി) തന്നെ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍ നിന്നിറങ്ങി. കുടുംബക്ഷേത്രത്തില്‍ ആണു അദ്യം പോകാന്‍ തിരുമാനിച്ചതു. ശ്രീകൊവിലിനു മുന്‍പില്‍ ഒരു കര്‍ട്ടന്‍ സാധാരണ പതിവില്ലാത്തതാണല്ലോ എന്നു കരുതി വളരെ നേരം നീന്നിട്ടും ഞങ്ങള്‍ക്കു ദേവിയെ കാണാന്‍ സാധിച്ചില്ല. ഒന്നുകൂടി സൂകഷിച്ചു നോക്കിയപ്പൊഴാണു അതു പൂജാരി ദേവിക്കു മുഴുക്കാപ്പു ചാര്‍ത്താന്‍ ഇരിക്കുന്നതാണെന്നും ഇത്രയും നേരം ഞങ്ങള്‍ രണ്ടു പേരും ഭയഭക്തിയോടെ നോക്കിക്കൊണ്ടിരുന്നതു എവിടെയാണെന്നും മനസിലായതു. എന്തായാലും ഇനിയും നിന്നാല്‍ എല്ലാ പ്ലാനും പൊളിയും (അതു പതിവാണെങ്കിലും) എന്നതിനാല്‍ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി അടുത്ത ക്ഷേത്രതിലേക്കു യാത്ര തിരിചു. കാപ്പില്‍ ശിവക്ഷേത്രത്തിലേക്ക് എതാണ്ടു രണ്ട് കിലൊമീറ്റര്‍ ദൂരമുണ്ട്. റോഡിനു നല്ല വീതിയും കുഴികളുടെ എണ്ണം വളരെ കുറവും മുന്നില്‍ പോയ കാളവണ്