ഞാന്‍ കണ്ട സൂര്യോദയം
നീ സൂര്യോദയം കണ്ടിട്ടുണ്ടോ? ആ ചോദ്യം എന്നെ ആദ്യം ഒന്നു ഞെട്ടിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പം മനസിലായി എത്ര ശരിയാ ആ ചോദ്യം! പന പോലെ വളര്‍ന്നെങ്കിലും സൂര്യോദയം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ആ ചോദ്യം എന്റെ മനസ്സില്‍ കിടന്നു വട്ടം ചുറ്റി വട്ടം ചുറ്റി ക്ഷീണിച്ചപ്പൊള്‍ ഞാന്‍ തീരുമാനിച്ചു, എന്നാല്‍ പിന്നെ ഈ സൂര്യോദയം ഒന്നു കണ്ടിട്ടു തന്നെ വേറെ കാര്യം. നേരെ പോയി Google എടുത്തു സെര്‍ച്ചു കൊടുത്തു. അറിയാന്‍ പാടില്ലാത്ത എന്തു കാര്യത്തെക്കുറിചും സംസാരിക്കുന്നതിനു മുന്‍പു Google ചെയ്തിരിക്കണം എന്നാണല്ലോ "ബൂ"ലോകത്തിലെ ആദ്യ നിയമം പറയുന്നതു. അപ്പോഴാ മനസ്സിലായതു ഈ സൂര്യോദയം സൂര്യോദയം എന്നു പറയുന്ന സംഗതി എല്ലായിടത്തും കാണാന്‍ പറ്റില്ല, കന്യാകുമാരി എന്നോ മറ്റോ പറയുന്ന ഒരു സ്‌ഥലമുണ്ട്. അവിടെ പോയാലെ ഈ സൂര്യോദയം എന്ന സംഗതി കാണാനൊക്കു! എന്നാല്‍ പിന്നെ വച്ചു താമസിപ്പിക്കുന്നതെന്തിനു? അങ്ങു പൊയ്ക്കളയാം! "ഡാ!! നിക്കടാ അവിടെ!" പെട്ടിം ഭാണ്ടോം ഒക്കെ പെറുക്കി ഇറങ്ങിയപ്പം പിറകീന്നു ഒരു വിളി! (ആത്‌മഗതം: ഹൊ ഈ മമ്മിയോടു പലപ്രാവശ്യം പറഞിട്ടുണ്ട് നല്ല കാര്യത്തിനു പോകുംപം പിറകീന്നു വിള