കൊട്ടാരക്കരയും സന്തോഷവാനും പിന്നെ ഞാനും
"എടാ എണീക്കെടാ ...മണി അഞ്ചാകന്നു ....ജിമ്മില്‍ പോകണ്ടെ ? " ഞാന്‍ ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ "സന്തോഷവാന്‍" ട്രാക്ക് സ്യുട്ട് ഒക്കെ ഇട്ടു റെഡി ആയി നില്‍ക്കുന്നു. സ്വപ്‌നം കാണുകയാണോ എന്നറിയാന്‍ ഞാന്‍ ഒന്നു നുള്ളി നോക്കി, വേദനിക്കുന്നുണ്ട്; അപ്പൊ സ്വപ്‌നം അല്ല! ഹൊ! ഇവന്‍ ഇത്രെം "കട്ട തീരുമാനം" എടുക്കും എന്നാരറിഞ്ഞു, അതറിയാമായിരുന്നെങ്കില്‍ ഇന്നലെ പക്ഷം പിടിക്കില്ലായിരുന്നു!! സാധാരണഗതിയില്‍ എത്ര "കട്ട തീരുമാനം" അണെങ്കിലും വല്ലതും കഴിച്ചു കഴിയുംപോള്‍ അങ്ങു പോകാറുള്ളതാണ്. പക്ഷെ ഇത്തവണ ഞങ്ങളെ നന്നാക്കിയെ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു; ഉറങ്ങി എണീറ്റിട്ടും തീരുമാനത്തിലെ "കട്ട"-ക്കു ഒരു മാറ്റവും ഇല്ല. ഞാന്‍ ഒന്നുകുടി ഉറങ്ങാന്‍ ശ്രമിച്ചു നോക്കി, എങ്ങാനും ആ കട്ട അങ്ങു പൊയാലോ? എവിടെ! ഒരു രക്ഷയുമില്ല. കുടം കമഴ്തിയതു പോലെയുള്ള വയറു തള്ളി നില്‍ക്കുന്ന കാരണം "ചില്ലിട്ടു" വക്കാന്‍ പറ്റാത്ത എന്റെ ഫോട്ടോ സന്തോഷവാന്‍ എടുത്തു കാണിച്ചപ്പോള്‍ എന്റെ ഉറക്കം അയ്യപ്പനേയും വിളിച്ചു കാശിക്കു പോയി. ഫോട്ടോയെപ്പറ്റി അല്‍പ്പം. വയറ് ഒഴിച്ചുള്ള ഭാഗ