എച്ച്-1എന്‍ -1 നു എതിരെ പുതിയ പ്രതിരോധവാക്സിന്‍
എച്ച്-1എന്‍ -1 നു എതിരെ പുതിയ പ്രതിരോധവാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തു. ഇതിപ്പോള്‍ രണ്ടാമത്തെ വാക്സിന്‍ ആണത്രെ. നല്ലതു തന്നെ. പക്ഷെ എനിക്കൊരു സംശയം.. ഈ പ്രതിരോധവാക്സിന്‍ സാധാരണ മരുന്നുകള്‍ ടെസ്റ്റു ചെയ്യുന്നപോലെ എലിയിലും മുയലിലും ഒക്കെ പരീക്ഷിച്ചിട്ടു തന്നെയാണോ വിപണിയില്‍ ഇറക്കുന്നതു? പുതിയ മരുന്നുകള്‍ ടെസ്റ്റു ചെയ്യുന്നതിന്റെ ഏടാകൂടങ്ങള്‍ ഇടക്കെപ്പഴോ പത്രത്തിലോ മറ്റോ വായിച്ചതോര്‍ക്കുന്നു. ആ കൂട്ടതില്‍ ഏതോ ഒരു മരുന്നു പരീക്ഷണം രോഗിയുടെ സമ്മതമില്ലാതെ ചെയ്തതു വിവാദമാവുകയും ചെയ്തു എന്നാണോര്‍മ്മ. ഈ വക ടെസ്റ്റുകളൊന്നും ഈ രണ്ടു വാക്സിനുകളിലും ചെയ്തതായി പത്രവാര്‍ത്തയില്‍ കണ്ടതുമില്ല. ആര്‍ക്കറിയാം ഭാവിയില്‍ എന്തൊക്കെ വിവാദങ്ങള്‍ കാണേണ്ടിവരുമെന്ന്?