ക്ഷേത്രവിചാരം - ശ്രീകാളഹസ്തി
ചെന്നൈയില്‍ നിന്നും ഏകദേശം 200 കി.മീ വടക്കു കിഴക്കായാണ് ശ്രീകാളഹസ്തി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ ചെന്നൈ-ഹൈദ്രാബാദ് റൂട്ടിലുള്ള "റെണിഗുണ്ട" ജംഗ്ഷനാണ്. റെണിഗുണ്ടയില്‍ നിന്നും ഏകദേശം 30 കി.മീ ദൂരമുണ്ട് ശ്രീകാളഹസ്തിയിലേക്ക്. ചെന്നൈ-ഹൗറ റൂട്ടില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക്ക് ട്രെയിനില്‍ ( സബര്‍ബന്‍ ) "നായിഡുപേട്ട" എത്തുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഏതാണ്ട് 30 കി.മീ ദൂരം തന്നെയാണ് ഇവിടെ നിന്നും ശ്രീകാളഹസ്തിയിലേക്ക്. ഇവിടെയുള്ള ക്ഷേത്രത്തില്‍ പണ്ട് ശ്രീ (ചിലന്തി) കാല (നാഗം) ഹസ്തി (ആന) എന്നിവ ശിവപൂജ നടത്തിയിരുന്നു എന്നാണ് ഐതീഹ്യം. അങ്ങനെയാണത്രെ ഈ സ്ഥലത്തിനും ക്ഷേത്രത്തിനും ശ്രീകാളഹസ്തി എന്നു പേരു വന്നത്. ജാതകത്തിലെ 'കാളസര്‍പ്പയോഗം' മൂലമുള്ള ദോഷങ്ങള്‍ മാറുന്നതിനു നിര്‍ബന്‌ദ്ധമായും ചെയ്യേണ്ട പൂജയാണ് രാഹുകേതു പൂജ. ഇത് എന്റെ അറിവില്‍ ഇവിടെ മാത്രമേ ചെയ്യുന്നുള്ളു. കാളസര്‍പ്പയോഗം ഗ്രഹനില നോക്കിയാല്‍ എളുപ്പം മനസിലാക്കാവുന്നതണ്. എപ്പോഴും അഭിമുഖമായി നില്‍ക്കുന്ന രാഹുവിനും കേതുവിനും ഇടയില്‍ ഘടികാരദിശയില്‍ മറ്റേതെങ്കിലും ഗ്രഹങ്ങള്‍ ഉണ്ടെങ